Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (131.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/06/2017
പേയ്മെന്‍റ് ബാങ്കുകളിൽ ഇടപാടുകാരുടെ അക്കൗണ്ടുകളിലെ ബാലൻസിന്‍റെ ക്ലിപ്തപരിധികൾ-മറ്റു ബാങ്കുകളിലേക്കുള്ള അതിവേഗപ്രസരണ സംവിധാനങ്ങൾ

RBI/2016-17/329
DBR.NBD.NO.77/16.13.218/2016-17

ജൂൺ 29, 2017

പേയ്മെന്‍റ് ബാങ്കുകളുടെ ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക്,

മാഡം/ പ്രിയപ്പെട്ട സർ ,

പേയ്മെന്‍റ് ബാങ്കുകളിൽ ഇടപാടുകാരുടെ അക്കൗണ്ടുകളിലെ ബാലൻസിന്‍റെ ക്ലിപ്തപരിധികൾ-മറ്റു ബാങ്കുകളിലേക്കുള്ള അതിവേഗപ്രസരണ സംവിധാനങ്ങൾ.

1. 2016 ഓക്ടോബർ 6-ന് പുറപ്പെടുവിച്ച പെയ്‌മെൻറ് ബാങ്കുകൾക്കായുള്ള മാർഗനിർദ്ദേശരേഖകളുടെ (നിർവ്വഹണപരമായ മാർഗനിർദ്ദേശരേഖകൾ) ഖണ്ഡിക 7(i) ദയവായി പരിശോധിക്കുക. ഇടപാടുകാരന്‍റെ അക്കൗണ്ടിലെ നിർദിഷ്ടപരിധികൾ കവിഞ്ഞുള്ള തുകകൾ ഒരു ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്ക്/ സ്മാൾ ഫിനാൻസ് ബാങ്ക് (എസ് എഫ് ബി)- ൽ ആ ഇടപാടുകാരൻ ആരംഭിച്ച അക്കൗണ്ടിലേക്ക് അതിവേഗം പ്രസരണം ചെയ്യുവാനുള്ള സംവിധാനങ്ങൾ സജ്ജമാക്കുവാൻ പെയ്‌മെൻറ് ബാങ്കുകൾക്ക് (പി.ബി) ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം അനുവാദം നൽകിയിരുന്നു .

2. പെയ്‌മെൻറ് ബാങ്കുകളിൽ നിന്നും ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളെ/ നിർദേശങ്ങളെ അടിസ്ഥാനമാക്കിയും പെയ്‌മെൻറ് ബാങ്ക് മാതൃകാ രൂപത്തിന്‍റെ ധനകാര്യ ഉൾച്ചേരൽ ലക്‌ഷ്യം പരിഗണിച്ചുകൊണ്ടും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരേണ്ടതാണ്.

(i) മറ്റു ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാർ (ബിസികൾ) എന്ന നിലക്ക് പ്രവർത്തിക്കാൻ പിബി കളെ അനുവദിച്ചിരിക്കുന്നു. ബി.സി സംവിധാനത്തിൻ കീഴിലും ഇടപാടുകാരന്‍റെ മുൻകൂട്ടിയുള്ള പ്രത്യേകമായ അല്ലെങ്കിൽ പൊതുവായ സമ്മതത്തോടുകൂടിയും പി.ബി യിലെ അയാളുടെ അക്കൗണ്ടിലെ നിക്ഷേപത്തിന്‍റെ മിച്ചമിരിപ്പ് 1,00,000 രൂപയോ അല്ലെങ്കിൽ അയാൾ നിർദ്ദേശിച്ചിട്ടുള്ള അതിനേക്കാളും കുറഞ്ഞ ഒരു തുകയോ കവിയാത്ത വിധത്തിൽ മറ്റൊരു അനുയോജ്യമായ ബാങ്കിലുള്ള അയാളുടെ അക്കൗണ്ടിലേക്ക് പി.ബി യ്ക്ക് അയക്കാവുന്നതാണ്

(ii) സ്വീകർത്താവായ ബാങ്കുൾപ്പെടെയുള്ള മറ്റേതെങ്കിലും ബാങ്കിൽ ഇടപാടുകാരന്‍റെ അക്കൗണ്ടിലുള്ള നിക്ഷേപം പ്രവർത്തന നിരതമാക്കുവാനോ അല്ലെങ്കിൽ തത്സമയം അത് കാണാനോ ഉള്ള അവകാശം ഒരിക്കലും പി.ബി. ക്ക് ഉണ്ടായിരിക്കുകയില്ല . എന്നാൽ ഒരു ബാങ്കിന്‍റെ ഒരു ബി .സി. എന്ന നിലയിൽ താൻ ഏതു ബാങ്കിന്‍റെ ബി.സി യാണോ, ആ ബാങ്കിൽ ഇടപാടുകാരനുള്ള അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും അയക്കാനുമുള്ള സൗകര്യം ചെയ്തുകൊടുക്കാൻ പി.ബി. കൾക്ക് കഴിയും .

ഒരു ഇടപാടുകാരന്‍റെ മുക്ത്യാർ അല്ലെങ്കിൽ പൊതുസമ്മതപ്രകാരം അയാളുടെ അക്കൗണ്ടിൽ നിന്നും പണം കുറവ് ചെയ്യുന്ന ഏതെങ്കിലും ഇടപാടുകൾക്ക്‌ പി.ബി. കൾ മുൻകൈയെടുക്കാൻ പാടില്ലായെന്നത് വ്യക്തതക്കായി ആവർത്തിച്ചുപറയുന്നു.

(iii) തന്‍റെ ഇടപാടുകാർക്ക്, ഏതെങ്കിലും ബാങ്കിലോ അല്ലെങ്കിൽ മറ്റൊരുവിധത്തിലോ ഉള്ള മിച്ചമിരിപ്പു തുകകളുടെ അടിസ്ഥാനത്തിൽ ഒരു പി.ബി. അവർക്കായി ഇന്‍ട്രാഡേ ഫണ്ടിംഗ് സൗകര്യം ഒരുക്കി കൊടുക്കാനോ അല്ലെങ്കിൽ ഉപയോഗിക്കാനോ പാടില്ല .

(iv) തങ്ങളുടെ ഇടപാടുകാരുടെ നിക്ഷേപങ്ങൾ/ഇടപാടുകളുടെ വലിപ്പം അവരുടെ ധനസ്ഥിതിയെക്കുറിച്ചുള്ള ചിത്രത്തിന് അനുരൂപമല്ലാതാകുമ്പോൾ സംശയകരമായ ഇടപാടുകൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യുവാനുമായി അവരുടെ അക്കൗണ്ടുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുവാൻ പി.ബി.-കൾ ബാധ്യസ്ഥരാണ്.

3. ഈ നിർദ്ദേശങ്ങൾ നേരത്തെ പരാമർശിക്കപ്പെട്ട നിർവഹണപരമായ മാർഗനിർദ്ദേശരേഖകൾക്കു പുറമെയുള്ളവയും, ഉടനടി പ്രാബല്യത്തിൽ വരുന്നവയുമാണ്.

താങ്കളുടെ വിശ്വസ്തതയുള്ള

(സൗരവ് സിൻഹ )
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰