| ഹരിയാന സംസ്ഥാനത്തില്‍ പുതിയ ജില്ലയുടെ രൂപീകരണം ലീഡ് ബാങ്ക് ഉത്തരവാദിത്തം നിര്‍ണ്ണയിക്കല്‍ |
ആര്‍.ബി.ഐ/2016-2017/292
എഫ്.ഐ.ഡി.ഡിസി.ഓ എല്‍.ബി.എസ്. ബി.സി നം. 28/02.08.001/2016-17 ഏപ്രില്‍ 27, 2017
ചെയര്‍മാന്‍ /മാനേജിംഗ് ഡയറക്ടേര്‍സ്
എല്ലാ ലീഡ് ബാങ്കുകളും
മാന്യരെ,
ഹരിയാന സംസ്ഥാനത്തില്‍ പുതിയ ജില്ലയുടെ രൂപീകരണം
ലീഡ് ബാങ്ക് ഉത്തരവാദിത്തം നിര്‍ണ്ണയിക്കല്‍
ഹരിയാന സംസ്ഥാനത്ത് "ചര്‍ക്കി ദാദ്രി" എന്ന പുതിയ ജില്ല രൂപീകരിച്ചതായി 2016 ഡിസംബര്‍ 1 ലെ ഗസറ്റില്‍ ഹരിയാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു. പുതിയ ജില്ലയുടെ ലീഡ് ബാങ്ക് ഉത്തരവാദിത്തം താഴെ വിശദീകരിക്കുന്ന രീതിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഏല്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
| ക്രമ നം. |
പുതുതായി വിഭജിച്ച ജില്ലകള്‍ |
പഴയ ജില്ല |
പുതിയ ജില്ലയുടെ കീഴേ വരുന്ന ഉപവിഭാഗം |
ലീഡ് ബാങ്ക് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത് |
പുതിയ ജില്ലയ്ക്ക് നല്‍കിയിരിക്കുന്ന ജില്ലാ പ്രവര്‍ത്തന കോഡ് |
| 1 |
ദിവാനി |
ദിവാനി |
ദിവാനി, ലോഹാറു, ശിവാനി, റേറാഷം |
പഞ്ചാബ് നാഷണല്‍ ബാങ്ക് |
359 |
| 2 |
ചര്‍ക്കി ദാദ്രി |
ദിവാനി |
ഭദ്ര, ചര്‍ക്കി, ദാദ്രി |
പഞ്ചാബ് നാഷണല്‍ ബാങ്ക് |
395 |
2.മാത്രമല്ല, മുകളില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍ സൂചിപ്പിച്ച ജില്ലാ പ്രവര്‍ത്തന കോഡ് നല്കിയിരിക്കുന്നത് ബാങ്കുകള്‍ക്ക് ബി.എസ്.ആര്‍ റിപ്പോര്‍ട്ടിംഗ് ചെയ്യുന്നതിനു വേണ്ടിയാണ്.
3.ഹരിയാന സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്തത്തില്‍ മാറ്റങ്ങളെന്നും വരുത്തിയിട്ടില്ല.
വിശ്വസ്തതയോടെ,
അജയ് കുമാര്‍ മിശ്ര
ചീഫ് ജനറല്‍ മാനേജര്‍
| |