RBI/2016-17/260
DPSS.CO.CHD.No./2720/03.01.03/2016-17
മാർച്ച് 29, 2017
റീജിയണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ,
സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്രസഹകരണ ബാങ്കുകൾ, ലോക്കൽ ഏരിയാ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ /
മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
പ്രിയപ്പെട്ട സർ / മാഡം,
2017 ഏപ്രിൽ ഒന്നിന് എല്ലാ പേയ്‌മെന്റ് ഉപാധികളും പ്രവർത്തനരഹിതമായിരിക്കും.
ഞങ്ങളുടെ, അടുത്തകാലത്ത് പുറപ്പെടുവിച്ച, 2017 മാർച്ച് 25 ലെ RBI/2016-17/257 DPSS.CO.CHD.No./2695/03.01.03/2016-17 നമ്പർ സർക്കുലറിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതനുസരിച്ച്, 2017 മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിൽ, (ശനി, ഞായർ, ഒഴിവുദിനങ്ങളിൾ ഉൾപ്പെടെ) ആർടിജിഎസ് (RTGS) എൻഇഎഫ്ടി (NEFT) ഉൾപ്പെടെയുള്ള എല്ലാ പെയ്‌മെന്റ് ഉപാധികളും, ഒരു സാധാരണ പ്രവൃത്തി ദിവസത്തിലെന്ന പോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഒരു പുനരാലോചനയിൽ, എല്ലാ പെയ്‌മെന്റ് ഉപാധികളും 2017 ഏപ്രിൽ 1-ന് പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഇതോടനുബന്ധിച്ച്, ഓരോ ഉപാധിവഴിയും, ഒരു ബ്രോഡ്കാസ്റ്റ് സന്ദേശം അംഗബാങ്കുകൾക്ക് അയക്കുന്നതായിരിക്കും.
ഈ സന്ദർഭത്തിൽ, ഞങ്ങളുടെ 2017 മാർച്ച് 23 ലെ സർക്കുലർ നമ്പർ RBI/2016-17/255 DPSS.CO.CHD.No./2656/03.01.03/2016-17 ലൂടെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ (പ്രത്യേക ക്ലീയറിംഗ് സംവിധാനം 2017 മാർച്ച് 30, 31 തീയതികളിൽ ഉണ്ടായിരിക്കുമെന്നത്) മാറ്റമില്ലാതെ തുടരുന്നതാണ്.
വിശ്വാസപൂർവ്വം,
നന്ദ എസ്.ദാവേ
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് |