RBI/2016-17/259
DBR.No.Leg.BC.56/09.07.005/2016-17
മാർച്ച് 29, 2017
എല്ലാ ഏജൻസി ബാങ്കുകൾക്കും.
പ്രിയപ്പെട്ട സർ / മാഡം
2017 ഏപ്രിൽ 1-ന്, ഗവൺമെന്റ് ബിസിനസ്സ് നടത്തുന്ന എല്ലാ ഏജൻസി ബാങ്കുകളും തുറന്നു പ്രവർത്തിക്കുന്നതു സംബന്ധമായി പുതുക്കിയ നിർദ്ദേശങ്ങൾ.
ഏജൻസി ബാങ്കുകളുടെ ഗവൺമെന്റ് ബിസിനസ്സ് നടത്തുന്ന എല്ലാ ശാഖകളും, നടപ്പു സാമ്പത്തികവർഷത്തിലെ എല്ലാ ദിവസങ്ങളിലും (ശനി, ഞായർ, ഒഴിവുദിവസങ്ങൾ ഉൾപ്പെടെ) 2017 ഏപ്രിൽ 1-നും തുറന്നു പ്രവർത്തിക്കണമെന്ന്, 2017 മാർച്ച് 24-ലെ ഞങ്ങളുടെ സർക്കുലർ DBR.No.Leg. BC.55/09.07.005/2016-17 മുഖേന ആവശ്യപ്പെട്ടിരുന്നു.
2017 ഏപ്രിൽ 1-നു ബാങ്ക്ശാഖകൾ തുറന്നുപ്രവർത്തിച്ചാൽ, പ്രത്യേകിച്ച് ചില ബാങ്കുകളുടെ ലയനം ആ ദിവസം നടപ്പിൽ വരുന്നതുകൊണ്ട്, വർഷാവസാന ക്ലോസിംഗ് ജോലികൾക്ക് തടസ്സമുണ്ടാകുമെന്ന് കാണിച്ച്, ചില നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി ചർച്ച ചെയ്തശേഷം, ഗവൺമെന്റ് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകളുടെ ശാഖകൾ നടപ്പു സാമ്പത്തിക വർഷത്തിൽ, എല്ലാ ദിവസങ്ങളിലും (ശനി, ഞായർ, ഒഴിവു ദിനങ്ങൾ ഉൾപ്പെടെ), നേരത്തേ നിർദ്ദേശിച്ചിരുന്നതുപോലെ തുറന്നു പ്രവർത്തിക്കണമെന്നുള്ളതിനാൽ, 2017 ഏപ്രിൽ 1- ന് തുറന്നു പ്രവർത്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.
വിശ്വാസപൂർവ്വം,
രാജീന്ദർ കുമാർ
ചീഫ് ജനറൽ മാനേജർ |