RBI/2016-17/258
FIDD.CO.LBS.BC.No.24/02.08.001/2016-17
മാർച്ച് 27, 2017
എല്ലാ ലീഡ് ബാങ്കുകളുടേയും
ചെയർമാൻ / മാനേജിംഗ് ഡയറക്ടർമാർ
പ്രിയപ്പെട്ട സർ / മാഡം
മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ഏഴു പുതിയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ
മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിച്ചുകൊണ്ടുള്ള 2017 മാർച്ച് 9 ലെ സർക്കുലർ FIDD.CO.LBS.BC.No.23/02.08.001/2016-17 വായിക്കുക.
2016 ഡിസംബർ 14 ലെ ഗസറ്റ് വിജ്ഞാപനം മുഖേന മണിപ്പൂർ ഗവൺമെന്റ് സേനാപതി, കാങ്‌പോക്പി (Kangpokpi) എന്നീ ജില്ലകളിലെ സബ്ഡിവിഷനുകൾ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന തിരുത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.
| ക്രമ നമ്പർ |
പുതിയതായി രൂപീകരിച്ച ജില്ല |
പഴയ ജില്ല |
പുതുതായി രൂപീകരിച്ച ജില്ലയിലെ സബ് ഡിവിഷനുകൾ |
ലീഡ് ബാങ്ക് ഉത്തരവാദിത്വം |
പുതിയ ജില്ലയ്ക്ക് നൽകിയിട്ടുള്ള ജില്ലാ പ്രവർത്തന കോഡ് |
| 1 |
സേനാപതി |
സേനാപതി |
i) തടൂബി,
(ii) പാവോമാതാ,
(iii) പുരുൾ,
(iv) വില്ലോംഗ്
(v) ചിലിവായ് ഫായിബംഗ്,
(vi) സോങ്ങ്-സോങ്ങ്,
(vii) ലായിരൗച്ചിംഗ്. |
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ |
150 |
| 2 |
കാങ്‌പോക്പി |
സേനാപതി |
i) കാങ്‌പോക്പി,
(ii) ചംഫായി,
(iii) സായിതു ഗംപസോയി,
(iv) കാങ് ചുപ് ഗൽജാങ്
(v) തുയിജാങ് വായ്‌ചോങ്,
(vi) സായികുൽ,
(vii) ലുൻഗ്തിൻ,
(viii) എൈലൻഡ് &
(ix) ബങ്‌തേ ചീരു |
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ |
388 |
മുകളിൽ പറഞ്ഞിട്ടുള്ള, 2017 മാർച്ച് 9 ലെ സർക്കുലറിൽ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല.
വിശ്വാസപൂർവ്വം,
(അജയ് കുമാർ മിത്ര)
ചീഫ് ജനറൽ മാനേജർ |