Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (266.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/03/2017
2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ പെയ്‌മെന്റ് ഉപാധികളും, എല്ലാ ദിവസവും പ്രവർത്തിക്കും.

RBI/2016-17/257
DPSS.CO.CHD.No./2695/03.01.03/2016-17

മാർച്ച് 25, 2017

റീജിയണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ്
വാണിജ്യബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ,
സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്രസഹകരണ ബാങ്കുകൾ,
ലോക്കൽ ഏരിയാ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ /
മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ പെയ്‌മെന്റ് ഉപാധികളും, എല്ലാ ദിവസവും പ്രവർത്തിക്കും.

ഞങ്ങളുടെ 2017 മാർച്ച് 23 ലെ 'പ്രത്യേക ക്ലിയറിംഗ് പ്രവർത്തനങ്ങൾ 2017 മാർച്ച് 30-നും 31-നും' എന്ന വിഷയത്തിലുള്ള DPSS.CO.CHD.No./2656/03.01.03/2016-17 നമ്പർ സർക്കുലറിലേക്കും, 'എല്ലാ ഏജൻസി ബാങ്കുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ ദിവസവും പൊതുജനങ്ങൾക്കുവേണ്ടി തുറന്ന് പ്രവർത്തിക്കും എന്ന വിഷയത്തിലുള്ള 2017 മാർച്ച് 24 ലെ DBR.No.Leg.BC.55/09.07.005/2016-17 എന്ന സർക്കുലറിലേക്കും താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു

2017 മാർച്ച് 31-ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തികവർഷത്തിലെ എല്ലാ ഗവൺമെന്റ് ഇടപാടുകളുടേയും അക്കൗണ്ടിംഗ് സുഗമമാക്കാനായി, ആർടിജിഎസ് (RTGS), എൻഇഎഫ്ടി (NEFT) ഉൾപ്പെടെയുള്ള എല്ലാ പേയ്‌മെന്റ് ഉപാധികളും, ഒരു സാധാരണ പ്രവൃത്തിദിവസത്തിലേതെന്നപോലെ, 2017 മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിലും (ശനി, ഞായർ, എല്ലാ ഒഴിവുദിനങ്ങൾ ഉൾപ്പെടെ) പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ കേന്ദ്രീകൃത പേയ്‌മെന്റ് ഉപാധികൾ 2017 മാർച്ച് 30-നും, 31-നും ദീർഘിപ്പിച്ച സമയക്രമം പാലിച്ച് പ്രവർത്തിക്കണമെന്ന്, ഒരു ബ്രോഡ്കാസ്റ്റ് സന്ദേശത്തിലൂടെ അംഗബാങ്കുകളെ ഇതിനകം അറിയിച്ചിട്ടുണ്ട്.

വിശ്വാസപൂർവ്വം,

നന്ദ എസ്. ദാവേ
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്‌

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰