RBI/2016-17/186
A.P. (DIR Series) Circular No. 22
ഡിസംബർ 16, 2016
എല്ലാ അധികാരപ്പെട്ട വ്യക്തികൾക്കും.
മാഡം / പ്രിയപ്പെട്ട സർ,
വിദേശപൗരന്മാർക്കുള്ള വിനിമയ സൗകര്യം
2016 നവംബർ 25 ലെ എ.പി. (ഡിഐആർ സീരിസ്) സർക്കുലർ നമ്പർ 20 പ്രകാരം വിദേശ പൗരന്മാർക്ക് ഇൻഡ്യൻ കറൻസി (2016 ഡിസംബർ 15 വരെ) പ്രതിവാരം ₹ 5000 എന്ന പരിധിവരെ മാത്രം മാറ്റിനൽകാൻ അനുവാദമുണ്ടായിരുന്നു.
2. ഒരു പുനരവലോകനത്തിൽ, 2016 നവംബർ 25 ലെ എ.പി. (ഡിഐആർ) സർക്കുലർ പ്രകാരമുള്ള നിർദ്ദേശങ്ങൾക്ക് 2016 ഡിസംബർ 31 വരെ പ്രാബല്യം നൽകണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
3. അധികാരപ്പെട്ട വ്യക്തികൾ, മുകളിൽകാണിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും, ഇക്കാര്യം തങ്ങളുടെ കക്ഷികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.
4. ഈ സർക്കുലറിൽ അടങ്ങിയിട്ടുള്ള നിർദ്ദേശങ്ങൾ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (42 ഓഫ് 1999) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. കൂടാതെ മറ്റേതെങ്കിലും നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള അനുവാദങ്ങൾക്കും തീർപ്പുകൾക്കും വിധേയവുമായിരിക്കും.
വിശ്വാസപൂർവ്വം
(ശേഖർ ഭട്‌നഗർ)
ചീഫ് ജനറൽ മാനേജർ-ഇൻ-ചാർജ്.
|