| "നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക" - പ്രാമാണിക നിർദ്ദേശങ്ങൾക്കുള്ള ഭേദഗതി. |
RBI/2016-17/177
DBR.AML.BC.47/14.01.01/2016-17
ഡിസംബർ 8, 2016
എല്ലാ നിയന്ത്രണാധികാരികൾക്കും.
പ്രിയപ്പെട്ട സർ / മാഡം
'നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക' -
പ്രാമാണിക നിർദ്ദേശങ്ങൾക്കുള്ള ഭേദഗതി.
ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949, സെക്ഷൻ 35A പ്രകാരമുള്ള അധികാരമുപയോഗിച്ച് 'നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക' യെ സംബന്ധിച്ച പ്രാമാണിക നിർദ്ദേശങ്ങളിൽ ചില ഭേദഗതികൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നു. വിജ്ഞാപനം ചെയ്തിട്ടുള്ള രണ്ടു മുഖ്യ വ്യത്യാസങ്ങൾ താഴെപ്പറയുന്നു.
-
ചില നിയന്ത്രണങ്ങൾക്കു വിധേയമായി, ഒൺ ടൈം പിൻ (OTP) അടിസ്ഥാനത്തിൽ കെവൈസി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു.
-
എല്ലാ ഷെഡ്യൂൾസ് വാണിജ്യബാങ്കുകളും (എസ്‌സിബികൾ) 2017 ജനുവരി ഒന്നിനോ അതിനുശേഷമോ തുടങ്ങുന്ന അക്കൗണ്ടുകളെ സംബന്ധിച്ച കെവൈസി വിവരങ്ങൾ, ഇടതടവില്ലാതെ, കേന്ദ്ര കെവൈസി റിക്കോർഡ്‌സ് രജിസ്ട്രിയിലേയ്ക്ക് അപ്‌ലോഡ് ചെയ്യണം. എന്നാൽ 2017 ജനുവരിയിൽ തുടങ്ങുന്ന അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് 2017 ഫെബ്രുവരി ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. എസ്‌സിബി കളല്ലാത്ത നിയന്ത്രണാധികാരിക (REs) ളും, 2017 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ തുടങ്ങുന്ന എല്ലാ പുതിയ വ്യക്തിഗത അക്കൗണ്ടുകളേയും സംബന്ധിച്ച കെവൈസി വിവരങ്ങൾ CKYCR ലേയ്ക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
മുകളിൽ പറഞ്ഞിട്ടുള്ളവയ്ക്ക് പുറമേ, വിജ്ഞാപനത്തിൽ, 2016 ഡിസംബർ 8 - ലെ DBR.AML.BC.No. 18/14.01.001/2016-17 -ാം നമ്പർ വിജ്ഞാപനം മുഖേന വേറെ ചിലമാറ്റങ്ങളും, വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസപൂർവ്വം,
(ലിലി വദേര)
ചീഫ് ജനറൽ മാനേജർ
|
|