RBI/2016-17/152
DBR.Appt.BC.No.39/29.39.001/2016-17
നവംബർ 24, 2016
എല്ലാ വാണിജ്യ ബാങ്കുകൾക്കും (ആർആർബികളൊഴികെ)
പ്രിയപ്പെട്ട സർ / മാഡം,
ബാങ്കിംഗ് കമ്പനികൾക്ക് ഉപയോഗയോഗ്യമായ പ്രത്യേക അറിവ് അഥവാ പ്രയോഗികമായ അനുഭവജ്ഞാനം.
ബാങ്കിംഗിലും, സങ്കേതികവിദ്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നവീകരണങ്ങളുടെ പശ്ചാത്തലത്തിൽ, വാണിജ്യ ബാങ്കുകളുടെ (ആർആർബികൾ ഒഴിച്ച്) ബോർഡുകളിലുള്ള ഡയറക്ടർമാർ, വിവിധ നിയമങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള, പ്രവർത്തനരംഗസംബന്ധമായ അറിവിനും അനുഭവജ്ഞാനത്തിനും പുറമേ, മറ്റ് വിശിഷ്ട മേഖലകളിലുള്ള അറിവും അനുഭവജ്ഞാനവും കൂടി നേടി പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. വിവിധങ്ങളായ ബിസിനസ്സ് ഘടകങ്ങളും, നഷ്ടസാദ്ധ്യതകളും ബാങ്കുകൾ കൈകാര്യം ചെയ്യുന്നതിനുവേണ്ട നിർദ്ദേശങ്ങൾ നൽകാൻ വേണ്ടിയാണിത്. ഇക്കാരണത്താൽ ബാങ്കുകളിൽ ഡയറക്ടർമാരായി നിയമിതരാകുവാൻ പരിഗണിക്കപ്പെടുന്നവർക്ക് വൈശിഷ്ട്യവൽക്കരണത്തിന്റെ മേഖലകൾ വ്യാപിപ്പിക്കുന്നതിനുവേണ്ടി, താഴെപ്പറയുന്ന വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. (i) വിവര സാങ്കേതികവിദ്യ (ii) പെയ്‌മെന്റ് സെറ്റിൽമെന്റ് വ്യവസ്ഥകൾ (iii) മനുഷ്യവിഭവശേഷി (iv) നഷ്ടസാദ്ധ്യതാ മാനേജ്‌മെന്റ് (v) ബിസിനസ്സ് മാനേജ്‌മെന്റ്
2. ഇതു സംബന്ധമായ 2016 നവംബർ 24-ലെ DBR.Appt.BC.No.38/29.39.001/2016-17 നമ്പർ വിജ്ഞാപനം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
വിശ്വാസപൂർവ്വം
(അജയ് കുമാർ ചൗധരി)
ചീഫ് ജനറൽ മാനേജർ
Encl: വിജ്ഞാപനം.
DBR.Appt.BC.No.38/29.39.001/2016-17
നവംബർ 24, 2016
ബാങ്കിംഗ് കമ്പനികൾക്ക് ഉപയോഗയോഗ്യമായ പ്രത്യേക അറിവ് അഥവാ പ്രായോഗികമായ അനുഭവജ്ഞാനം.
ബാങ്കിംഗ് റഗുലേഷൻ ആക്ട്, 1949, സെക്ഷൻ 10A(2)(a)(ix), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1955 സെക്ഷൻ 19A(1)(a)(viii) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (സബ്‌സിഡിയറി ബാങ്ക്) ആക്ട് 1959, സെക്ഷൻ 25A(1)(a)(viii), സെക്ഷൻ 9(3A)(A)(viii) ബാങ്കിംഗ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർ ടേക്കിംഗ്‌സ്) ആക്ട് 1970 / 1980 ഇവ അനുസരിച്ചുള്ള അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിക്കുന്ന വിജ്ഞാപനം, എന്തെന്നാൽ, (i) വിവരസാങ്കേതികവിദ്യ, (ii) പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് പദ്ധതികൾ, (iii) മനുഷ്യവിഭവശേഷി, (iv) നഷ്ടസാദ്ധ്യതകൾ കൈകാര്യം ചെയ്യൽ, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ വിശേഷമായ അറിവും അല്ലെങ്കിൽ അനുഭവജ്ഞാനവും ഒരു ബാങ്കിംഗ് കമ്പനിയ്‌ക്കോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സബ്‌സിഡിയറി ബാങ്ക് അല്ലെങ്കിൽ പുതിയ ബാങ്കിഗിനോ ഏതിനാണെങ്കിലും ഉപയോഗയോഗ്യമായിരിക്കും.
(സുദർശൻ സെൻ)
എക്‌സിക്യൂട്ടീവ് ഡയറക്ടർ |