RBI/2016-17/165
DCM (Plg) No. 1450/10.27.00/2016-17
നവംബർ 29, 2016
പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലബാങ്കുകൾ / വിദേശബാങ്കുകൾ /
റീജിയണൽ ഗ്രാമീണ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ /
സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ
എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
പിഎംജെഡിവൈ പദ്ധതിയിൻ കീഴിലുള്ള അക്കൗണ്ടുകൾ - മുൻകരുതലുകൾ.
'പണം പിൻവലിക്കൽ - പ്രതിവാര പരിധി' എന്ന വിഷയത്തിലുള്ള ഞങ്ങളുടെ, 2016 നവംബർ 25 ലെ DCM/Plg/1424/10.27.00/2016-ാം നമ്പർ സർക്കുലർ പരിഗണിക്കുക. പിഎംജെഡിവൈ അക്കൗണ്ടുകളുള്ള, നിർദ്ദോഷികളായ കർഷകരേയും, ഗ്രാമങ്ങളിലുള്ള അക്കൗണ്ടുകാരേയും, കള്ളപ്പണം വെളുപ്പിക്കുന്നവരിൽ നിന്നും, ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആൻഡ് മണിലാണ്ടറിങ്ങ് നിയമമനുസരിച്ചുള്ള നിയമ നടപടികളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി, 2016 നവംബർ 9 നു ശേഷം സ്‌പെസിഫൈഡ് ബാങ്ക് നോട്ടുക (എസ്ബിഎൻസ്) ൾ ഉപയോഗിച്ച് പിഎംജെഡിവൈ അക്കൗണ്ടുകളിൽ നടത്തുന്ന ഇടപാടുകൾക്ക്, ഒരു മുൻകരുതലെന്നോണം ചില പരിധികൾ ഏർപ്പെടുത്താൻ തിരുമാനിച്ചിരിക്കുന്നു.
പിഎംജെഡിവൈ അക്കൗണ്ടുകളെ സംബന്ധിച്ച് താഴെപ്പറയുന്നവ ഒരു താല്ക്കാലിക നടപടിയായി നടപ്പിലാക്കണം.
-
കെവൈസി പൂർത്തിയായ അക്കൗണ്ടുകളിൽ നിന്നും പ്രതിമാസം ₹10,000 വരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. ₹10,000 - ന് മുകളിൽ, എന്നാൽ നിലവിലെ പിൻവലിക്കൽ പരിധിയ്ക്കുള്ളിൽ, ശാഖാമാനേജർമാർക്ക് പണം പിൻവലിക്കാൻ അനുവദിക്കാവു ന്നതാണ്. എന്നാൽ ഇത് അപ്രകാരമുള്ള കൂടുതൽ പിൻവലിക്ക ലുകളുടെ ഉദ്ദേശശുദ്ധി അന്വേഷിച്ചറിഞ്ഞതിനു ശേഷമായിരിക്കണം. അത്തരം ഇടപാടുകൾ ബാങ്ക് റിക്കാർഡുകളിൽ രേഖപ്പെടുത്തുകയും വേണം.
-
ക്ലിപ്തപരിധിയുള്ളവയും, കെവൈസി പൂർത്തിയാക്കിയിട്ടില്ലാ ത്തതുമായ അക്കൗണ്ടുകാർക്ക് 2016 നവംബർ 9 - നു ശേഷം, എസ്ബിഎൻസു ഉപയോഗിച്ചുനടത്തിയ നിക്ഷേപങ്ങളിൽ നിന്നും ആകമാനമായുള്ള ₹10,000 എന്ന പരിധിയ്ക്കുള്ളിൽ നിർത്തി, പ്രതിമാസം ₹5000 വരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.
വിശ്വാസപൂർവ്വം,
(പി. വിജയകുമാർ)
ചീഫ് ജനറൽ മാനേജർ |