RBI/2016-17/163
DCM.No.1437/10.27.00/2016-17
നവംബർ 28, 2016
പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാകേന്ദ്ര സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.
പ്രിയപ്പെട്ട സർ,
ബാങ്ക് നിക്ഷേപ അക്കൗണ്ടുകളിൽ നിന്നുമുള്ള പണം പിൻവലിക്കുന്നതിനു ഇളവ്.
തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ പരിധി കാരണമാകാം, ചില നിക്ഷേപകർ അവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുവാൻ മടിക്കുന്നതായി അറിയുന്നു.
2. ഇത് കറൻസിനോട്ടുകളുടെ സർക്കുലേഷനെ തടസ്സപ്പെടുത്തുന്നതിനാൽ, 2016 നവംബർ 29-നു ശേഷം തങ്ങളുടെ അക്കൗണ്ടിൽ, നിലവിലുള്ള സാധുവായ നോട്ടുകളുപയോഗിച്ച് നിക്ഷേപിച്ച തുകകൾ, ഇപ്പോഴത്തെ പരിധിയിയ്ക്കുമുകളിൽ, പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. ഇപ്രകാരം പണം പിൻവലിക്കുമ്പോൾ, കഴിയുന്നതും ലഭ്യമായിട്ടുള്ള ₹ 2000, ₹ 500 എന്നീ ബാങ്ക് നോട്ടുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിശ്വാസപൂർവ്വം,
(പി. വിജയ കുമാർ)
ചീഫ് ജനറൽ മാനേജർ
|