| നിലവിലുള്ള ₹ 500, ₹ 1000 എന്നീ സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - വിവാഹാഘോഷങ്ങൾക്കാവശ്യമായ പണം പിൻവലിക്& |
RBI/2016-17/149
DCM (Plg) No. 1346/10.27.00/2016-17
നവംബർ 22, 2016
പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.
പ്രിയപ്പെട്ട സർ,
നിലവിലുള്ള ₹ 500, ₹ 1000 എന്നീ സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - വിവാഹാഘോഷങ്ങൾക്കാവശ്യമായ പണം പിൻവലിക്കൽ - ഭേദഗതി.
2016 നവംബർ 21 ലെ DCM (Plg) No. 1320/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. മേല്പ്പറഞ്ഞ സർക്കുലർ ഖണ്ഡിക 2. vi(c) യിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ താഴെ കാണുംവിധം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.
പിൻവലിക്കുന്നപണം കൊടുക്കേണ്ടിവരുന്ന ആളുകളുടെ ഒരു പട്ടിക, അവർക്ക് കൊടുക്കേണ്ടിവരുന്നതുക 10,000 രൂപയിൽ കൂടുതലാണെങ്കിൽ, തങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളില്ലെന്ന ഒരു പ്രസ്താവനയുൾപ്പെടെ വാങ്ങണം. ഉദ്ദേശിച്ചിട്ടുള്ള പണം എന്തിനാണോ കൊടുക്കുന്നത് അതിന്റെ ആവശ്യം കൂടി പട്ടികയിൽ സൂചിപ്പിച്ചിരിക്കണം.
വിശ്വാസപൂർവ്വം,
(പി. വിജയ കുമാർ)
ചീഫ് ജനറൽ മാനേജർ
|
|