RBI/2016-17/139
DCM(Plg) No.1302/10.27.00/2016-17
നവംബർ 17, 2016
പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലാ ബാങ്കുകൾ /
വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ
ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ /
മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ,
പ്രിയപ്പെട്ട സർ,
നിലവിലുള്ള ₹ 500 ന്റെയും ₹ 1000 ന്റെയും ബാങ്കുനോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടതു സംബന്ധിച്ച് - ഈ ബാങ്കുനോട്ടുകളുടെ കൗണ്ടറുകളിലൂടെ നേരിട്ടുള്ള കൈമാറ്റം.
മുകളിൽ കാണിച്ചിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട 2016, നവംബർ 8 - ലെ സർക്കുലർ നമ്പർ DCM (Plg) No.1226/10.27.00/2016-17 പരിഗണിക്കുക.
2. ഒരു പുനരവലോകനത്തിൽ, സ്‌പെസിഫൈഡ് ബാങ്കുനോട്ടുകളുടെ നേരിട്ടുള്ള വിനിമയത്തിന്റെ പരിധി, 2016 നവംബർ 18-ാം തീയതി മുതൽ 2000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിയ്ക്ക് ഒരു പ്രാവശ്യം മാത്രമേ ഈ സൗകര്യം ലഭിക്കു.
3. ഈ കത്ത് കിട്ടിയ വിവരം അറിയിക്കുക.
വിശ്വാസപൂർവ്വം,
(പി. വിജയ കുമാർ)
ചീഫ് ജനറൽ മാനേജർ
|