Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (105.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/09/2016
അംഗങ്ങൾ അല്ലാത്തവർക്ക് സ്ഥിര നിക്ഷേപങ്ങൾക്കുമേൽ നൽകുന്ന വായ്പകൾ

RBI/2016-17/57
DCBR.BPD (PCB).BC.No.3/12.05.001/2016-17

സെപ്തംബർ 1, 2016

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ,
സാലറി ഏണേഴ്‌സ് പ്രൈമറി (അർബൻ)
സഹകരണ ബാങ്കുകൾ.

പ്രിയപ്പെട്ട സർ / മാഡം,

അംഗങ്ങൾ അല്ലാത്തവർക്ക് സ്ഥിര നിക്ഷേപങ്ങൾക്കുമേൽ നൽകുന്ന വായ്പകൾ

2001 ആഗസ്റ്റ് 8-ാം തീയതിയിലെ UBD.No.BL.(SEB)5A/07.01.00-2001/02 സർക്കുലറനുസരിച്ച് പുതിയ ശാഖകൾ തുറക്കാനുള്ള അനുവാദത്തിന് അപേക്ഷിച്ചിട്ടുള്ള സാലറി ഏണേഴ്‌സ് പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളുടെ നിയമാവലിയിൽ (SEBs) മറ്റ് നിബന്ധനകൾക്കു പുറമേ, പുറത്തുള്ള (ജീവനക്കാരല്ലാത്തവരെ) നാമമാത്രമായ അംഗങ്ങളായി ചേർക്കാമെന്ന നിബന്ധന ഉണ്ടായിരിക്കാൻ പാടില്ല എന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

2015 ഡിസംബർ 14-ാം തീയതി നടന്ന സ്റ്റാൻഡിംഗ് അഡൈ്വസറി കമ്മിറ്റിയിലെ ചർച്ചകളെ തുടർന്ന്, താഴെപ്പറയുന്ന നിബന്ധനകൾക്കു വിധേയമായി, എസ്. ഇ. ബി. കൾക്ക് (SEBs), അംഗങ്ങളല്ലാത്തവർക്ക്, സ്ഥിരനിക്ഷേപങ്ങൾക്കു മേൽ വായ്പ അനുവദിക്കാമെന്ന് തീരുമാനിച്ചു.

i) ഈ എസ്. ഇ. ബി. (SEB) കൾ 2014 ഒക്‌ടോബർ 13-ാം തീയതിയിലെ UBD.CO.LS (PCB) Cir.No.20/07.01.000/2014-15, 2015 ജനുവരി 28-ാം തീയതിയിലെ DCBR.CO.LS (PCB) Cir.No.4/07.01.000/2014-15 എന്നീ സർക്കുലറുകളിൽ പറഞ്ഞിട്ടുള്ള സാമ്പത്തികഭദ്രത, കാര്യക്ഷമമായ മാനേജ്‌മെന്റ് എന്നീ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച UCB കളായിരിക്കണം.

ii) 1994 ജൂലൈ 25-ലെ UBD.No.Plan.(PCB).9/09.06.00-94/95 സർക്കുലറിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിട്ടുള്ളതും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന, ഡയറക്ടർബോർഡിന്റെ ഒരു ആഡിറ്റ് കമ്മിറ്റി ഈ SEB യ്ക്ക് ഉണ്ടായിരിക്കണം.

iii) സ്വന്തം പേരിലോ, മറ്റംഗങ്ങളോ അംഗങ്ങളല്ലാത്തവരുമായി കൂട്ടുചേർന്നോ ഉള്ള സ്ഥിരം നിക്ഷേപകർക്ക് വായ്പ നൽകാമെന്ന ഒരു നിബന്ധന എസ്. ഇ. ബി. യുടെ (SEB) നിയമാവലിയിൽ ഉണ്ടായിരിക്കണം.

iv) ബോർഡ് അംഗീകരിച്ചിട്ടുള്ള നയങ്ങൾ പ്രകാരമുള്ള യുക്തിസഹമായ ഒരു മാർജിൻ, ഈ വായ്പകൾക്ക് എപ്പോഴും ഉണ്ടായിരിക്കണം.

v) അംഗങ്ങളല്ലാത്തവർക്ക്, നിക്ഷേപങ്ങൾക്കു മേലല്ലാതെ, മറ്റൊരുവായ്പാ സൗകര്യങ്ങളും നൽകാൻ പാടില്ല.

3. 2001 ആഗസ്റ്റ് 8-ാം തീയതിയിലെ UBD.No.BL.(SEB)5A/07.01.00-2001/02 നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള മറ്റെല്ലാ നിബന്ധനകളും മാറ്റമില്ലാതെ തുടരും.

വിശ്വാസപൂർവ്വം

(എ. ജി. റേ)
ജനറൽ മാനേജർ ഇൻ ചാർജ്‌

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰