| ദീൻ ദയാൽ അന്ത്യോദയാ യോജന - ദേശീയ ഗ്രാമീണ ജീവിതാശ്രയ മിഷൻ [National Rural Livelihoods Mission (DAY-NRLM)] |
RBI 2016-17/42
FIDD.GSSD.CO.BC No.13/09.01.03/2016-17
ആഗസ്റ്റ് 25, 2016
ചെയർമാൻ/മാനേജിംഗ് ഡയറക്ടർ
പൊതുമേഖലാ/സ്വകാര്യബാങ്കുകൾ
പ്രിയപ്പെട്ട സർ/മാഡം,
ദീൻ ദയാൽ അന്ത്യോദയാ യോജന - ദേശീയ ഗ്രാമീണ ജീവിതാശ്രയ മിഷൻ
[National Rural Livelihoods Mission (DAY-NRLM)]
ദേശീയഗ്രാമീണ ജീവിതാശ്രയമിഷൻ (NRLM), പദ്ധതിയിലെ പലിശ സബ്‌വെൻഷൻ ആനുകൂല്യത്തെ പരാമർശിക്കുന്ന ഞങ്ങളുടെ 2016 ജനുവരി 21 ലെ സർക്കുലർ FIDD GSSD.CO.BC.No. 19/09 01.03/2015-16 ശ്രദ്ധിക്കുക.
2. DAY - NRLM പദ്ധതിയിൻ കീഴിലുള്ള പലിശ സബ്‌വെൻഷൻ ആനുകൂല്യങ്ങളെ സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഇന്ത്യാ ഗവണ്മെന്റിന്റെ ഗ്രാമവികസന വകുപ്പിൽ നിന്നും ലഭിച്ചത്, അനുബന്ധമായി ചേർത്തിട്ടുണ്ട്. ഇവ, ഇതോടൊപ്പം ലിസ്റ്റിൽ കൊടുത്തിട്ടുള്ള എല്ലാ പൊതുമേഖലാ ബാങ്കുകളും 15 സ്വകാര്യമേഖലാ ബാങ്കുകളും നടപ്പിൽ വരുത്തേണ്ടതാണ്.
വിശ്വാസപൂർവ്വം,
(ഉമാശങ്കർ)
ചീഫ് ജനറൽ മാനേജർ
Encl: മുകളിൽ കാണിച്ചിരിക്കുന്നപോലെ |
|