Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (132.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/07/2016
ലഘുസമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക് പുതുക്കൽ.

RBI/2016-17/6
DGBA.GAD 13/15.02.005/2016-17

ജൂലൈ 07, 2016

അദ്ധ്യക്ഷൻ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര 2014, സുകന്യ സമൃദ്ധി അക്കൗണ്ട്, സിനിയർ സിറ്റിസൺ സേവിംഗ്‌സ് പദ്ധതി 2004 തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകൾ.

പ്രിയപ്പെട്ട സർ,

ലഘുസമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക് പുതുക്കൽ.

മേൽകാണിച്ചിട്ടുള്ള വിഷയത്തിലുള്ള 2016 ഏപ്രിൽ 7-ാം തീയതിയിലെ DGBA GAD/3175/15.02.005/2015-16 ശ്രദ്ധിക്കുക. ഇൻഡ്യാ ഗവർൺമെന്റ്, 2015 ജൂൺ 20 ന് പുറപ്പെടുവിച്ച നമ്പർ F.No.1/04/2016-NS.IIഓഫീസ് മെമോറാൻഡ (OM) ത്തിലൂടെ വിവിധ ലഘുസമ്പാദ്യപദ്ധതികൾക്ക് 2016-17 സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസികത്തിൽ ബാധകമാവുന്ന പുതുക്കിയ പലിശ നിരക്കുകൾ അറിയിച്ചി രുന്നു. (പകർപ്പ് ഇതോടൊപ്പം)

2. ഗവൺമെന്റ് ലഘു സമ്പാദ്യപദ്ധതികൾ കൈകാര്യം ചെയ്യുന്ന, താങ്കളുടെ ബാങ്കിന്റെ ശാഖകളെ, ഈ സർക്കുലറിന്റെ ഉള്ളടക്കം ശ്രദ്ധയിൽ പെടുത്തണം. ഈ പദ്ധതികളെ നിക്ഷേപകരുടെ അറിവിലേക്കായി, ശാഖകളിലെ നോട്ടീസ് ബോർഡു കളിൽ പ്രദർശിപ്പിക്കുകയും വേണം.

വിശ്വാസപൂർവ്വം,
വി. എസ്. പ്രജീഷ്
അസിസ്റ്റന്റ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰