Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (259.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/09/2015
RTGS സമയ ജാലകത്തില്‍ വരുത്തിയ മാറ്റങ്ങള്‍

RBI/2015-16/168
DPSS (CO) RTGS No.492/04.04.002/2015-16

September 1, 2015

RTGS - ല്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ
ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ /
മുഖ്യഎക്‌സിക്യൂട്ടീവ്ഓഫീസര്‍

മാഡം / സര്‍

RTGS സമയ ജാലകത്തില്‍ വരുത്തിയ മാറ്റങ്ങള്‍

സെപ്തംബര്‍ 1-ാം തീയതി മുതല്‍ നടപ്പില്‍ വരുന്ന രണ്ടും നാലും ശനിയാഴ്ചകളിലെ ബാങ്ക് അവധി ദിനങ്ങളെയും, പ്രവൃത്തി ശനിയാഴ്ചകളില്‍ നടത്തുന്ന ആര്‍ ബി ഐ അനുബന്ധ സേവനങ്ങളെയും സംബന്ധിച്ച് 2015, ആഗസ്റ്റ് 28-ാം തീയതി പുറപ്പെടുവിച്ച 2015-2016 / 528-ാം നമ്പര്‍ പ്രസ്സ് റിലീസിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

2. ഇതിന്‍പ്രകാരം, രണ്ടും നാലും ശനിയാഴ്ചകളില്‍ RTGS പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ പ്രവൃത്തി ശനിയാഴ്ചകളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. വരാന്‍ പോകുന്ന ഒരു തീയതിയില്‍ മൂല്യവത്താകുന്ന (Future Value date), രണ്ടും നാലും ശനിയാഴ്ചകളില്‍ RTGS വഴി നടക്കേണ്ടുന്ന ഇടപാടുകള്‍ ആ ശനിയാഴ്ചകളില്‍ നടക്കുന്നതല്ല.

3. 2015 സെപ്തംബര്‍ 1 മുതല്‍ RTGS സമയജാലകം താഴെ കാണിച്ചിരിക്കുന്ന വിധത്തിലായിരിക്കും.

ക്രമ നമ്പര്‍ കാര്യസമയം (Time Event) മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളൊഴിച്ചുള്ള സാധാരണ ദിവസങ്ങളില്‍ (മറ്റു ശനിയാഴ്ചകളുള്‍പ്പെടെ)
1. ബിസിനസ്സ് തുടക്കം 08.00 മണിക്ക്
2. ആദ്യത്തെ കട്ട് ഓഫ് (cut off)
(കസ്റ്റമര്‍ ഇടപാടുകള്‍)
16.30 മണിക്ക്
3. അവസാനത്തെ കട്ട് ഓഫ് (cut off)
(ഇന്റര്‍ ബാങ്ക് ഇടപാടുകള്‍)
19.45 മണിക്ക്
4. IDL റിവേഴ്‌സല്‍ 19.45 - 20.00 മണിവരെ
5. ദിനാന്ത്യം 20.00 മണിക്ക്

4. 2007 - ലെ പേയ്‌മെന്റ് & സെറ്റില്‍മെന്റ് സിസ്സ്റ്റംസ് ആക്ട്, സെക്ഷന്‍ 10(2) അനുസരിച്ച് പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍.

5. ഇത് കൈപ്പറ്റിയ വിവരമറിയിക്കുക.

വിശ്വാസപൂര്‍വ്വം

നീലിമാ രംറ്റേകെ
ജനറല്‍ മാനേജര്‍

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰