Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (251.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/06/2015
2005-ന് മുന്‍പ് വിതരണം ചെയ്ത സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കല്‍

RBI/2014-15/650
DCM(Plg) No.G-15/5486/10.27.00/2014-15

ജൂണ്‍ 26, 2015

എല്ലാ ഷെഡ്യുള്‍ഡ് വാണിജ്യ ബാങ്കുകളുടേയും പ്രൈമറി (അര്‍ബന്‍) സഹകരണബാങ്കുകള്‍ റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെയും മാനേജിംഗ് ഡയറക്ടര്‍, ചെയര്‍മാന്‍, മുഖ്യ എക്‌സിക്യൂട്ടീവ് ഓഫീസര്‍.

2005-ന് മുന്‍പ് വിതരണം ചെയ്ത സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കല്‍

ഈ വിഷയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഞങ്ങളുടെ സര്‍ക്കുലറായ DCM (Plg) NO-G-19/3880/10.27.00/2013-2014 തീയതി മാര്‍ച്ച് 03, 2014, DCM (Plg) No. G-8/3004/10.27.00/2014-15 തീയതി ഡിസംബര്‍ 31, 2014, ഡിസംബര്‍ 23, 2014 എന്നീ തീയതികളില്‍ പ്രസിദ്ധീകരിച്ച പ്രസ്സ് റിലീസ് എന്നിവ സദയം പരിശോധിക്കുക.

2. ഈ വിഷയം പുനഃപരിശോധിച്ചതില്‍ 2005-ന് മുന്‍പുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീയതി ഡിസംബര്‍ 31, 2015-ലേയ്ക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തല്‍സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 25, 2015-ലെ പ്രസ്സ് റിലീസിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. (പകര്‍പ്പ് ഇതോടൊപ്പം)

3. പൊതു ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകാതെ, മേല്‍പറഞ്ഞ ബാങ്ക്‌നോട്ടുകള്‍ മുഴുവന്‍ മൂല്യത്തിനും മാറ്റിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഈ നോട്ടുകള്‍ നിയമാനുസൃതം വിനിമയം ചെയ്യാവുന്ന സ്ഥിതിയിലാണെന്നും പൊതു ജനങ്ങള്‍ക്ക് ഇടപാടുകള്‍ക്കായ് തുടര്‍ന്നും ഉപയോഗിക്കാവുന്നതുമാണെന്ന് അറിയിച്ചുകൊള്ളുന്നു.

4. പൊതുജനങ്ങള്‍ക്ക് നോട്ട് കൈമാറ്റം ചെയ്യുവാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കുവാനും 2005 സീരീസിന് മുമ്പുള്ള ബാങ്ക്‌നോട്ടുകള്‍ പുനഃ വിതരണം തടയാനുമുള്ള അറിയിപ്പ് എല്ലാ ശാഖകളിലേക്കും നല്‍കേണ്ടതാണ്. ഇതോടനുബന്ധിച്ച് മാര്‍ച്ച് 03, 2014-ലെ സര്‍ക്കുലറിനോടൊപ്പം ചേര്‍ത്തുവച്ചിട്ടുള്ള, ചെയ്യാവുന്നതും അല്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക വിശദവിവരങ്ങള്‍ക്കായി ഗ്രഹിക്കേണ്ടതാണ്. ബാങ്ക് കൗണ്ടറുകളിലൂടെയും ATM - മുകള്‍ വഴിയും ഇത്തരത്തിലുള്ള നോട്ടുകള്‍ പുനഃ വിതരണം ചെയ്യപ്പെടുന്നില്ല എന്നും ഉറപ്പാക്കേണ്ടതാണ്. 2005 - നുമുമ്പുള്ള സീരിസിലെ ബാങ്ക്‌നോട്ടുകള്‍ തുടര്‍ന്ന് എങ്ങനെ കൈമാറ്റം ചെയ്യണമെന്നത്‌ സംബന്ധിച്ച് ഞങ്ങളുടെ സര്‍ക്കുലര്‍ DCM(Plg) No-G-17/3231/10.27.00/2013-14 ജനുവരി 23, 2014 - ലെ ഖണ്ഡിക 3-ല്‍ പറഞ്ഞിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു മാറ്റമില്ല.

5. ഈ സര്‍ക്കുലര്‍ ലഭിച്ച വിവരമറിയിക്കുക.

വിശ്വാസപൂര്‍വ്വം

എം. കെ. മാള്‍,
ജനറല്‍ മാനേജര്‍ - ഇന്‍ ചാര്‍ജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰