Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (265.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/06/2015
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ (റിക്കോര്‍ഡുകള്‍ സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച് 2005-ലെ നിയമനുസരിച്ചുള്ള റൂള്‍സ്) ഭേദഗതികള്‍ - മേല്‍വിലാസം തെളിയിക്കാന്‍ വേണ്ടി!

RBI/2014-15/633
DBR.AML.BC.No.104/14.01.001/2014-15

ജൂണ്‍ 11, 2015

ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍, റീജിയണല്‍ ഗ്രാമീണബാങ്കുകള്‍ ലോക്കല്‍ ഏരിയാ ബാങ്കുകള്‍, അഖിലേന്ത്യാ സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികള്‍, എല്ലാ പ്രൈമറി അര്‍ബന്‍ സഹകരണബാങ്കുകള്‍, സംസ്ഥാനകേന്ദ്ര സഹകരണ ബാങ്കുകള്‍, മുന്‍കൂര്‍ പണം സ്വീകരിക്കുന്ന സേവനദാതാക്കള്‍, പേയ്‌മെന്റു സിസ്റ്റം മുഖേന സേവനംനല്‍കുന്നവര്‍, സിസ്റ്റം പങ്കാളികള്‍, മണിട്രാന്‍സ്ഫര്‍ നടത്താന്‍ നിയമപരമായ അധികാരം ലഭിച്ചിട്ടുള്ളവര്‍ (ഏജന്റുമാരുള്‍പ്പെടെയുള്ളവര്‍) എന്നിവയുടെ അദ്ധ്യക്ഷന്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ തുടങ്ങിയവരുടെ ശ്രദ്ധയ്ക്ക്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ (റിക്കോര്‍ഡുകള്‍ സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച് 2005-ലെ നിയമനുസരിച്ചുള്ള റൂള്‍സ്) ഭേദഗതികള്‍ - മേല്‍വിലാസം തെളിയിക്കാന്‍ വേണ്ടിവരുന്ന രേഖകള്‍.

ലോ റിസ്‌ക് പണമിടപാടുക്കാര്‍ക്ക് നിയമാനുസൃതമായിവേണ്ട തിരിച്ചറിയല്‍ രേഖകള്‍ (Officially Valid Documents - OVDs) ഇല്ലാതെവരുന്ന അവസരങ്ങളില്‍ സ്വീകരിക്കാവുന്ന ലളിതമായ നടപടികളെ സംബന്ധിച്ച് DBOD.AML.BC.No.26/ 14.01.001/2014-15 ജൂലൈ 17, 2014 - ലെ സര്‍ക്കുലറിലെ SR.No. 4 - ന് അനുബന്ധമായുള്ള റൂള്‍ 14(i) - ലും 2(d) യിലെ സോപാധിക വകുപ്പിലും പറയുന്നു.

2. 'ലളിതമാക്കിയിട്ടുള്ള വ്യവസ്ഥകള്‍' എന്ന ഖണ്ഡികയില്‍ PML 2(d) റൂളനുസരിച്ച് മേല്‍വിലാസവും തിരിച്ചറിയലും പരിശോധിക്കുന്നതില്‍ ഗവര്‍ണ്‍മെന്റ് അയവ് വരുത്തിയിട്ടുണ്ട് ഇതിനു പുറമേ, 2005 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം (റിക്കാര്‍ഡുകള്‍ സൂക്ഷിക്കുന്നവയെ സംബന്ധിച്ച്) നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയിയ്യുണ്ട്. ഇതനുസരിച്ച് അഡ്രസ്സ് പ്രൂഫ് ആവശ്യമാകുന്ന ഇടങ്ങളില്‍ ഇനി പറയുന്ന രേഖകള്‍ ലളിതമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ക്കു താഴെ OVDs ആയ് കരുതപ്പെടുന്നതാണ്.

a) രണ്ടുമാസത്തിലധികം പഴക്കമില്ലാത്ത യുട്ടിലിറ്റി ബില്ലുകള്‍ (ഉദാ: വൈദ്യുതി, ടെലിഫോണ്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍, പൈപ്പു മുഖാന്തിരം ഘടിപ്പിച്ചിട്ടുള്ള വാതകം, വെള്ളക്കരം എന്നിവയുടെ പണമടച്ച രസീതുകള്‍)

b) വസ്തുവിന്റേയൊ മുന്‍സിപാലിറ്റിയുടേയൊ കരമടച്ച രസീത്.

c) ബാങ്ക് അക്കൗണ്ടിന്റേയൊ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റേയൊ സ്റ്റേറ്റ്‌മെന്റുകള്‍.

d) ഗവണ്‍മെന്റ് വകുപ്പില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച പെന്‍ഷന്റേയോ, കുടുംബ പെന്‍ഷന്റേയോ വിലാസം രേഖപ്പെടുത്തിയിട്ടുള്ള പെയ്‌മെന്റ് ഓര്‍ഡര്‍.

e) സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നോ, കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നോ, ഭരണഘടനാനുസൃത നിയന്ത്രണാധികാരമുള്ള സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, രജിസ്‌റ്റേര്‍ട് കമ്പനികള്‍ എന്നിവരോ ഔദ്യോഗിക വസതികള്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഉത്തരവുകള്‍.

f) വിദേശ എംബസിയോ മിഷന്‍ ഓഫ് ഇന്ത്യയൊ പുറപ്പെടുവിച്ചിട്ടുള്ള രേഖകള്‍

3. എന്നിവ OVDs സമര്‍പ്പിക്കാന്‍ കഴിയാതെവരുന്ന ലോ റിസ്‌ക്ക് ഇടപാടുകാരുടെ മേല്‍ പറഞ്ഞ രേഖകള്‍ ലളിതമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ക്കു താഴെ OVDs ആയി കരുതപ്പെടും.

4. ഭേദഗതി വരുത്തിയ PML നിയമങ്ങളുടെ April 15, 2015 - ലെ ഗവണ്‍മെന്റ് ഗസറ്റ് വിഞ്ജാപനത്തിന്റെ (G.S.R.288(E)) പകര്‍പ്പ് ഇതിനോടൊപ്പം വെച്ചിട്ടുണ്ട്.

5. താങ്കളുടെ KYC പോളിസി, മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃ പരിശോധിക്കുകയും അവ കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരു ത്തുകയും ചെയ്യണം.

വിശ്വാസപൂര്‍വ്വം

ലിലി വഡേര
ചീഫ് ജനറല്‍ മാനേജര്‍

Encl. മുകളില്‍ സൂചിപ്പിച്ചുട്ടുള്ളവ.

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰