Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (410.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2021
2021-22-ലെ പണനയ പ്രസ്താവന പണനയ സമിതിയുടെ (MPC) 2021 ജൂൺ 2-4-ലെ പ്രമേയം

ജൂൺ 04, 2021

2021-22-ലെ പണനയ പ്രസ്താവന പണനയ സമിതിയുടെ (MPC)
2021 ജൂൺ 2-4-ലെ പ്രമേയം

നിലവിലുള്ളതും ഉരുത്തിരിഞ്ഞുവരുന്നതുമായ സ്ഥൂല സമ്പദ് വ്യവസ്ഥാവസ്ഥ പരിഗണിച്ചതിന്‍റെ അടിസ്ഥാനത്തിൽ പണനയ സമിതി (MPC) ഇന്നത്തെ യോഗത്തിൽ (ജൂൺ 04 2021) താഴെപ്പറയുംവിധമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.

  • ലിക്വിഡിറ്റി അഡ്ജസ്റ്റുമെന്‍റു ഫെസിലിറ്റി (LAF) യിന്മേലുള്ള പോളിസി റിപോനിരക്ക് മാറ്റമില്ലാതെ 4.0 ശതമാനത്തിൽ നിലനിർത്തുന്നു.

ഇതിൻഫലമായി എൽഎഎഫ് (LAF) നുള്ള റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയുടെ നിരക്കും, ബാങ്ക്നിരക്കും 4.25 ശതമാനമായി തുടരും.

  • പണപ്പെരുപ്പം ഭാവിയിൽ, ലക്ഷ്യത്തിനുള്ളിൽ നിലനിർത്തി കൊണ്ടുതന്നെ, ആവശ്യമുള്ളിടത്തോളം സമയം സ്ഥിരാടിസ്ഥാന ത്തിൽ വളർച്ചയെ പുനരുജ്ജീവിപ്പി ക്കാൻ അനുകൂലമായ ഒരു നിലപാട് തുടർന്നും സ്വീകരിക്കുവാനും സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ഏല്പിച്ച ആഘാതം ലഘൂകരിക്കുന്നത് തുടരാനും എംപിസി തീരുമാനിച്ചു.

വളർച്ചയെ പിന്താങ്ങുന്നതും ഉപഭോക്തൃവില സൂചക പണപ്പെരുപ്പം മദ്ധ്യമകാല ലക്ഷ്യമായ 4 ശതമാനം+/-2 ശതമാനം എന്ന പരിധിയിൽ നിലനിർത്തുക എന്ന ലക്ഷ്യങ്ങൾക്ക് അനുയോജ്യവുമായ തീരുമാന ങ്ങളാണിവ.

ഈ തീരുമാനത്തിന് ആധാരമായ പ്രധാന പരിഗണനകൾ താഴെ കാണുന്ന വിവരണത്തിൽ കൊടുക്കുന്നു.

വിലയിരുത്തൽ

ആഗോള സമ്പദ് വ്യവസ്ഥ

2. എംപിസിയുടെ ഏപ്രിൽ മാസത്തെ യോഗത്തിനുശേഷം പ്രധാനമായും പ്രമുഖ വികസിത സമ്പദ് വ്യവസ്ഥകളുടെ നേതൃത്വത്തിലും, വൻതോതിലുള്ള വാക്സിനേഷൻ പദ്ധതി ഉത്തേജക പാക്കേജുകൾ എന്നിവയിൽ നിന്ന് ഊർജ്ജംകൊണ്ടും, ആഗോള തലത്തിൽ സാമ്പത്തിക വീണ്ടെടുപ്പ് വേഗത നേടിയിട്ടുണ്ട്. ഉയർന്നുവരുന്ന മുഖ്യവിപണി സമ്പദ് വ്യവസ്ഥകളിൽ (EMEs) അതിവ്യാപനശേഷിയുള്ള ജനിതക മാറ്റംവന്ന വൈറസിനാലും, വാക്സിനേഷൻ പുരോഗതിയിലുള്ള മന്ദഗതിമൂലവും നഷ്ടസാദ്ധ്യതക ളോടെയുള്ള പ്രവർത്തനങ്ങളാണ് കാണുന്നത്. വദ്ധിച്ചുനിൽക്കുന്ന കടത്തുകൂലിയും കണ്ടൈയ്നറുകളുടെ സ്ഥാനചലനങ്ങളും പരിമിതികളായി ഉയർന്നുവരുന്നുവെങ്കിലും, ബാഹ്യചോദനകൾ പുനരുത്ഭവിക്കുന്നതിനാലും ആഗോള ചരക്കുവ്യാപാരത്തിന്‍റെ വീണ്ടെടുപ്പ് തുടരുന്നു. താഴ്ന്നുനിന്ന ചോദന ഉണർന്നതിൻ ഫലമായും നിർമ്മാണ സാധനങ്ങളുടെ വില വർദ്ധിച്ചതിനാലും, പ്രതികൂലമായ അടിസ്ഥാന പ്രഭാവങ്ങളാലും, മിക്കവാറും എല്ലാ എഇ (AEs) കളിലും സിപിഐ (CPI) പണപ്പെരുപ്പം, ദൃഢമായി കൊണ്ടിരിക്കുന്നു. തുടർച്ചയായി വർദ്ധിച്ചു നിൽക്കുന്ന ആഗോള ഭക്ഷ്യ-ചരക്കുവിലകൾ, മുഖ്യ എഇ കളിലെ (AEs) പണപ്പെരുപ്പം, പൊതുവെ ഔദ്യോഗിക ലക്ഷ്യങ്ങളോട് അടുത്തോ, അതിനുമുകളിലോ ആണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായിത്തന്നെ നിലകൊള്ളുന്നു.

ആഭ്യന്തര സമ്പദ് വ്യവസ്ഥ

3. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്ക് തിരിഞ്ഞാൽ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി (NSO) ന്‍റെ 2021 മേയ് 31-ലെ താല്ക്കാലിക വിലയിരുത്തലനുസരിച്ച് ഇൻഡ്യയുടെ 2020-2021 ലെ സാക്ഷാൽ ഗ്രോസ് ഡൊമെസ്റ്റിക് പ്രോഡക്ടി (GDP) ലുണ്ടായേക്കാവുന്ന സങ്കോചം 7.3 ശതമാനമായിരിക്കും. Q-4-ൽ ജിഡിപി വളർച്ച 1.6 ശതമാനമായിരിക്കും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, ദീർഘകാല ശരാശരിയുടെ 101 ശതമാനം മഴ തെക്കുപടിഞ്ഞാറൻ മൺസൂൺ വഴി ലഭ്യമാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. കൃഷിക്ക് ഇത് വളര അനുകൂലമായി ഭവിക്കും. ഗ്രാമീണ മേഖലകളിലേക്ക് രോഗവ്യാപനമുണ്ടാവുന്ന തിനാൽ ട്രാക്ടർ വില്പന, ഇരു ചക്രവാഹനങ്ങളുടെ വില്പന തുടങ്ങിയവയ്ക്കുള്ള ഗ്രാമീണ ചോദനകളുടെ സൂചകം ഏപ്രിലിൽ തുടരെയുള്ള പതനം രേഖപ്പെടുത്തുന്നു.

4. 2021 മാർച്ചിൽ വ്യാവസായികോല്പാദനം വിശാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ടു. ഖനനം, വൈദ്യുതിയുല്പാദനം തുടങ്ങിയവ 2019 മാർച്ചിലെ (മഹാമാരിക്കുമുമ്പ്) നില കടന്നുവെങ്കിലും വ്യാവസായികോല്പാദനം അതിനൊപ്പമെത്തിയില്ല. 2021 ഏപ്രിലിൽ മുഖ്യവ്യവസായ സ്ഥാപനങ്ങ ളുടെ ഉല്പാദനം വർഷാവർഷാടിസ്ഥാനത്തിൽ, രണ്ടക്കത്തിലേക്കുള്ള വളർച്ച രേഖപ്പെടുത്തി, ഇത് ദുർബ്ബലമായ ഒരടിസ്ഥാനത്തിൽ നിന്നായിരുന്നു. ജിഎസ് ടി സമാഹരണം ഏപ്രിൽ 2021-ൽ ഏറ്റവും മുകളിൽ ആയിരുന്നെങ്കിലും, ഈവേ ബില്ലുകളുടെ കുറഞ്ഞ എണ്ണം പ്രതിഫലിപ്പിക്കുന്നത്, മേയ് മാസത്തിൽ അത് മിതാവസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ്. വൈദ്യുതോൽപാദനം, റയിൽവേ ചരക്കു കടത്ത്, തുറമുഖ പ്രവർത്തനം, ഉരുക്കുപഭോഗം, സിമന്‍റ് ഉല്പാദനം, ടോൾപിരിവുകൾ എന്നീ മറ്റ് ഉന്നത തരംഗസൂചകങ്ങൾ ഏപ്രിൽ-മെയ് 2021-ൽ തുടരെ മിതാവസ്ഥയിലെ ത്തുന്നതായി രേഖപ്പെടുത്തുന്നു. നിയന്ത്രണങ്ങളുടേയും, ചില സംസ്ഥാനങ്ങൾ ചില പ്രത്യേക പ്രവർത്തനങ്ങൾക്കു നൽകിയ ഒഴിവാക്കലുകളോടെ ചുമത്തിയ പ്രാദേശിക അടച്ചിടലുകളുടേയും ആഘാതമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മാനുഫാക്ചറിംങ് പർച്ചേസിങ് മാനേജർസ് സൂചകം (PMI) മെയ് മാസത്തിൽ വികാസം പ്രാപിച്ചുവെങ്കിലും, ഉല്പാദനത്തിലും, പുതിയ ഓർഡറുകളു ടേയും മാന്ദ്യം കാരണം, ഏപ്രിൽ മാസത്തിലെ 55.5-ൽ നിന്ന് 50.8 ആയി മിതപ്പെട്ടു. സേവനങ്ങൾ സംബന്ധമായ പിഎംഐ (PMI) ഏപ്രിൽ മാസത്തെ 54.0-ൽ നിന്നും, ഏഴുമാസത്തെ തുടരെയുണ്ടായിരുന്ന വളർച്ചയ്ക്കുശേഷം, മെയ് മാസത്തിൽ 46.4 ആയി ചുരുങ്ങി.

5. ഹെഡ് ലൈൻ പണപ്പെരുപ്പം, മാർച്ചുമാസത്തിലെ 5.5 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 4 ശതമാനമായി മിതപ്പെട്ടു. അനുകൂലമായ അടിസ്ഥാന പ്രഭാവങ്ങളാണ് ഇത്. ധാന്യങ്ങൾ, പച്ചക്കറികൾ, പഞ്ചസാര തുടങ്ങിയവയുടെ വിലകൾ വർഷാവർഷാടി സ്ഥാനത്തിൽ കണക്കാക്കുമ്പോൾ, കുറയാൻ തുടങ്ങിയതിനാൽ, ഭക്ഷ്യവില നാണയപ്പെരുപ്പം മാർച്ചുമാസത്തിലെ 5.2 ശതമാനത്തിൽ നിന്നും ഏപ്രിൽമാസത്തിൽ 2.7 ശതമാനമായി താഴ്ന്നു. എണ്ണവില പണപ്പെരുപ്പം കുത്തനെ ഉയർന്നെങ്കിലും, മുഖ്യപണപ്പെരുപ്പം (സിപിഐ: ഭക്ഷ്യവും എണ്ണയും ഒഴികെ), ഗൃഹനിർമ്മാണം ആരോഗ്യം എന്നിവയൊഴിച്ച് എല്ലാ ഉപമേഖലകളിലും, ഏപ്രിൽ മാസത്തിൽ, പ്രധാനമായും അടിസ്ഥാന പ്രഭാവങ്ങൾ കാരണം, മിതപ്പെട്ടു. ഗതാഗതം, വാർത്താവിതരണം എന്നീ മേഖലകളിൽ പണപ്പെരുപ്പം രണ്ടക്കങ്ങളിൽ അവശേഷിച്ചു.

6. ലിക്വിഡിറ്റി അഡ്ജസ്റ്റുമെൻറു ഫെസിലിറ്റിയിൻ കീഴിലുള്ള ദൈനംദിന ശരാശരി ആഗിരണം, 5.2 ലക്ഷം കോടി രൂപയായി, 2021 ഏപ്രിൽ, മെയ് മാസങ്ങളിൽ സിസ്റ്റം ലിക്വിഡിറ്റി വലിയ മിച്ചത്തിലായി. കറൻസി ഡിമാൻറ് കൂടിയതിനാൽ, റിസർവ്മണി. (ക്യാഷ് റിസർവ് അനുപാതം മാറിയപ്പോൾ ഉണ്ടായ ആദ്യവട്ട ഫലം അഡ്ജസ്റ്റുചെയ്തപ്പോൾ) 2021 മെയ് 28-ന് 12.4 ശതമാനം (വർഷാവർഷ കണക്കിൽ) വർദ്ധിച്ചു. മണി സപ്ലൈ (M3) യും, ബാങ്കുവായ്പകളും മെയ് 2021-ൽ യഥാക്രമം 9.9 ശതമാനവും, 6.0 ശതമാനവുംകണ്ട് വളർന്നു. ഒരു വർഷം മുമ്പുള്ള വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് യഥാക്രമം 11.7 ശതമാനവും, 6.2 ശതമാനവുമായിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2021-22 (മെയ് മാസം 28 വരെ) ൽ 21.2 ബില്യൺ യുഎസ് ഡോളർകണ്ട് വളർന്ന് US $ 598.2 ബില്യണായി വർദ്ധിച്ചു.

ഭാവി വീക്ഷണം (Out look)

7. വരുന്നകാലത്ത്, പണപ്പെരുപ്പത്തിന്‍റെ സഞ്ചാരപഥം രൂപപ്പെടു ത്തുന്നത് നിമ്ന്നോന്നതങ്ങളിൽ ആക്രമിക്കുന്ന അനിശ്തിതത്വ ങ്ങളാവാം. ഉയർന്നു പൊങ്ങുന്ന ആഗോള ചരക്കുവിലകൾ, പ്രത്യേകിച്ചും അസംസ്കൃത എണ്ണയും അടിസ്ഥാന സൗകര്യ വികസന ചിലവുകളും, ഉന്നത തലത്തിലുള്ള പണപ്പെരുപ്പത്തിന് നിദർശന മാകുന്നു. കേന്ദ്ര-സംസ്ഥാന ഗവർൺമെന്‍റുകൾ ഒത്തൊരുമിച്ച് പെട്രോൾ ഡീസൽ ഉല്പന്നങ്ങളിൽ ഉണ്ടാകുന്ന ഇൻപുട്ട് വില സമ്മർദ്ദങ്ങൾ നിയന്ത്രിക്കാനാവുംവിധം എക്സൈസ് ഡ്യൂട്ടി, നികുതി, സെസ്സുകൾ തുടങ്ങിയവ ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂണും ആശ്വാസകരമായ ഒരു ബഫർ സ്റ്റോക്കും ധാന്യങ്ങളുടെ വില സമ്മർദ്ദങ്ങളെ പിടിച്ചു നിർത്തും. അടുത്തകാലത്തെ സപ്ലൈ സൈഡിലുള്ള ഇടപെടൽ പയറുവർഗ്ഗ വിപണിയിലെ മുറുക്കം അയച്ചുവിടുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ സപ്ലൈ സൈഡ് നടപടികൾ, പയറുവർഗ്ഗങ്ങളുടേയും ഭക്ഷ്യ എണ്ണകളുടേയും വിലകളിന്മേലുള്ള സമ്മർദ്ദങ്ങൾക്ക് മയം വരുത്താനായി ആവശ്യമായിട്ടുണ്ട്. സംസ്ഥാനങ്ങളിൽ എല്ലായിടത്തും രോഗവ്യാപനം കുറഞ്ഞുവരികയും, നിയന്ത്രണങ്ങളും, പ്രാദേശിക അടച്ചിടലുകളും സാവധാനം അയഞ്ഞുവരികയും ചെയ്യുന്നതോടെ സപ്ലൈ ശൃംഖലകളുടെ തടസ്സങ്ങൾ മാറുകയും, വിലസമ്മർദ്ദങ്ങൾ കുറയുകയും ചെയ്യും. ദുർബ്ബലമായ ചോദന മുഖ്യപണപ്പെരുപ്പ മുറുക്കത്തിലേക്കുള്ള വഴി തെളിച്ചുകൊടുക്കും. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് സിപിഐ പണപ്പെരുപ്പം (CPI inflation) 2021-22-ൽ 5.1 ശതമാനം Q1-5.2 ശതമാനം, Q2-5.4 ശതമാനം, Q3-4.7 ശതമാനം, Q4-5.3 ശതമാനം. (നഷ്ടസാദ്ധ്യതകൾ വിശാലാടിസ്ഥാനത്തിൽ തുലനം ചെയ്തുകൊണ്ട്) ആയിരിക്കുമെന്ന് കണക്കാക്കുന്നു. (Chart 1)

8. വളർച്ചയുടെ ഭാവി പ്രതീക്ഷകളെ സംബന്ധിച്ച്, ഗ്രാമീണതല ചോദന ശക്തിയായി നിൽക്കുന്നു. വരുംകാലത്ത് ലഭിച്ചേക്കാവുന്ന സാധാരണ മൺസൂൺ ഈ ലാഘവത്വത്തെ തുടർന്നും നിലനിർത്താൻ സഹായിക്കും. എന്നാൽ, ഗ്രാമീണ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ കോവിഡ്-19 രോഗപ്പകർച്ച പ്രതികൂല നഷ്ടസാദ്ധ്യതകൾക്ക് ഇടയാക്കിയേക്കും. നാഗരിക ചോദനയെ രണ്ടാം തരംഗം തകരാറിലാക്കിയിട്ടുണ്ട്. എന്നാൽ, കോവിഡിന് അനുയോജ്യമായ തൊഴിൽ മാതൃകകൾ ഒരുക്കിയും ജോലിചെയ്യാനുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചും, വ്യാപാരശാലകൾ, പ്രത്യേകിച്ചും സ്പർശ തീവ്രമല്ലാത്ത ഉല്പാദന-സേവന മേഖലകൾ പ്രവർത്തിക്കുന്നത്, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നേരിട്ട ആഘാതം ലഘൂകരിച്ചേക്കാം. ഇതിനൊക്കെപുറമെ, വാക്സിനേഷൻ പ്രക്രിയ, വരും മാസങ്ങളിൽ വേഗതയാർജ്ജിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ വേഗത്തിൽ സാധാരണ നിലയിൽ എത്തിക്കാൻ സഹായിക്കും. ഈ ഘടകങ്ങളെല്ലാം പരിഗണിനയിലെടുത്ത്, 2021-22-ലെ യഥാർത്ഥ ജിഡിപി വളർച്ച 9.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. 2021-22 Q1-ൽ 18.5 ശതമാനം, Q2-ൽ 7.9 ശതമാനം, Q3-ൽ 7.2 ശതമാനം, Q4-ൽ 6.6 ശതമാനം എന്നീ നിലകളിൽ. (Chart 2)

Chart 1

Chart 2

9. കോവിഡ് 19-ന്‍റെ രണ്ടാം തരംഗം തൊട്ടടുത്ത കാലയളവിന്‍റെ വിഭാവനകളെ മാറ്റിമറിച്ചിട്ടുണ്ടെന്ന് എംപിസി (MPC) മനസ്സിലാക്കിയിട്ടുണ്ട്. സപ്ലൈ ശൃംഖലയിൽ തടസ്സങ്ങൾ ഉയർന്നുവരുന്നതും, റീട്ടെയിൽ ലാഭം കൂടിനിൽക്കുന്നതും ഒഴിവാക്കാൻവേണ്ടിയുള്ള നയപരമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇത്. വാക്സിനേഷന്‍റെ വേഗത ത്വരിതപ്പെടുത്താൻ ശ്രമിച്ചും, നഗര-ഗ്രാമീണ മേഖലകളിൽ ആരോഗ്യ പരിരക്ഷയ്ക്കുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരംക്ഷിച്ച് വീണ്ടും പുതിയ രോഗതരംഗങ്ങൾ ഉത്ഭവിക്കാതിരിക്കാനും നടത്തേണ്ട ശ്രമങ്ങൾ നിർണ്ണായകമാണ്. ഈ സന്ദർഭത്തിൽ സാമ്പത്തികവും, ധനപരവും മേഖലാടിസ്ഥാനത്തിലുള്ളതും ആയ നയപിന്തുണ വീണ്ടെടുപ്പ് പരിപോഷിപ്പിക്കാനും, സാധാരണനില വേഗത്തിൽ കൈവരിക്കാനും എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ആയതിനാൽ, ഇപ്പോൾ നിലവിലുള്ള റിപോനിരക്ക് ആയ 4 ശതമാനം നിലനിർത്താനും, കോവിഡ് 19 സമ്പദ് വ്യവസ്ഥയിൽ ഏല്പിച്ച ആഘാതം ലഘൂകരിക്കുന്നതിനും, സ്ഥിരാടിസ്ഥാനത്തിൽ വളർച്ച നിലനിർത്താനും വീണ്ടെടുപ്പ് സാദ്ധ്യമാക്കാനും ആവശ്യമുള്ളിട ത്തോളം സമയം അനുകൂലമായ ഒരു നിലപാട് സ്വീകരിക്കാനും എംപിസി (MPC) തീരുമാനിച്ചു.

10. എംപിസി യിലെ എല്ലാ അംഗങ്ങളും ഡോ.ശശാങ്കഭിഡേ, ഡോ.അഷിമാഗോയൽ, പ്രൊഫ. ജയന്ത് ആർ.വർമ്മ, ഡോ.മൃദുൽ കെ. സാഗർ, ഡോ. മൈക്കേൽ ദേബബ്രത പത്രാ, ശ്രീ. ശക്തികാന്തദാസ് എന്നിവർ ഏകകണ്ഠമായി പോളിസി റിപോനിരക്ക് 4.0 ശതമാനമായി നിലനിർത്താൻ, വോട്ടു ചെയ്തു. ഇതിനുപുറമെ, എംപിസി യിലെ എല്ലാ അംഗങ്ങളും, കോവിഡ്-19 സമ്പദ് വ്യവസ്ഥയിൽ ഏല്പിച്ച ആഘാതം ലഘൂകരിക്കാനും സ്ഥിരാടിസ്ഥാനത്തിൽ വളർച്ച നിലനിർത്താനും, വീണ്ടെടുപ്പ് സാദ്ധ്യമാക്കാനും ഭാവിയിൽ പണപ്പെരുപ്പം ലക്ഷ്യമിട്ട നിലയിൽതന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തികൊണ്ട് ആവശ്യമു ള്ളിടത്തോളം സമയം അനുകൂലമായ ഒരു നിലപാട് സ്വീകരിക്കാനും ഏകകണ്ഠമായി തീരുമാനിച്ചു.

11. എംപിസി യോഗത്തിന്‍റെ മിനിട്ട്സ് 2021 ജൂൺ 18-ന് പ്രസിദ്ധീകരിക്കുന്നതാണ്.

12. എംപിസി യുടെ അടുത്തയോഗം 2021 ആഗസ്റ്റ് 4 മുതൽ 6 വരെ കൂടുന്നതാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2021-2022/318

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������