Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (212.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/02/2018
ബാങ്കിംഗിതര ധനകാര്യകമ്പനികൾക്കുവേണ്ടി റിസർവ് ബാങ്ക് ഓംബുഡ് ‌സ്മാൻ പദ്ധതി അവതരിപ്പിച്ചു.

ഫെബ്രുവരി 23, 2018

ബാങ്കിംഗിതര ധനകാര്യകമ്പനികൾക്കുവേണ്ടി റിസർവ് ബാങ്ക് ഓംബുഡ്
‌സ്മാൻ പദ്ധതി അവതരിപ്പിച്ചു.

2018 ഫെബ്രുവരി 7 ലെ പണയനയ പ്രസ്താവനയിൽ (Monetary Policy Statement) പറഞ്ഞിരുന്നതനുസൃതമായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) 2018, ഫെബ്രുവരി 23 നു പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി ഇന്ന് സമാരംഭിച്ചു. 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-IA യിൽ കീഴിൽ, ആർബിഐയിൽ രജിസ്ട്രർ ചെയ്തിട്ടുള്ള എൻബിഎഫ്‌സി (NBFC) കൾക്കെതിരെയുള്ള പരാതികളുടെ പരിഹാരാർത്ഥമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൻകീഴിൽ വരുന്ന എൻബിഎഫ്‌സികളുടെ സേവനങ്ങളിലെ പോരായ്മകൾക്ക്, ചിലവില്ലാതെയും എത്രയും പെട്ടെന്നുമുള്ള പരാതിപരിഹാരസംവിധാനമായി ഈ പദ്ധതി പ്രവർത്തിക്കും. എൻബിഎഫ്‌സി ഓംബുഡ്‌സ്മാന്റെ ഓഫീസുകൾ ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നാലു മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കും. ഇവ അതാത് സോണുകളിലെ ഇടപാടുകാരുടെ പരാതികൾ കൈകാര്യം ചെയ്യും.

തുടക്കത്തിൽ, ഈ പദ്ധതി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന എല്ലാ എൻബിഎഫ്‌സികൾക്കും ബാധകമായിരിക്കും. ഇതിൽ നിന്നു നേടുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഒരു ബില്യൺ രൂപയ്ക്കു മുകളിൽ ആസ്തികളുള്ളതും, ഇടപാടുകാരുമായി സമ്പർക്കമുഖമുള്ളതു (Customer interface) മായ എൻബിഎസികൾക്കും ബാധകമാക്കും.

പരാതിക്കാരനും, എൻബിഎഫ്‌സിയ്ക്കും ഓംബുഡ്‌സ്മാന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ വേണ്ടിയുള്ള ഒരു അപ്പീൽ സംവിധാനവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ പൂർണ്ണരൂപം ആർബിഐയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2017-2018/2289

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰