Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (182.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2017
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച
നയങ്ങളുടെ പ്രസ്താവന

ആഗസ്റ്റ് 02, 2017

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച
നയങ്ങളുടെ പ്രസ്താവന

1. പണനയ പ്രേഷണം (Monetary Policy transmission) മെച്ചപ്പെടുത്താനുള്ള വഴികൾ

ധനപ്രേഷണം മെച്ചപ്പെടുത്താൻവേണ്ടി 2016 ഏപ്രിലിൽ അവതരിപ്പിച്ച ഫണ്ടിന്റെ മാർജിനൽ മൂല്യം അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് (Marginal Cost Based Lending Rate) (MCLR) അടിസ്ഥാന നിരക്ക് വ്യവസ്ഥ (Base rate system) യെക്കാൾ മെച്ചപ്പെട്ടതായിരുന്നെങ്കിലും സമ്പൂർണ്ണമായും തൃപ്തികരമായിരുന്നില്ല എന്നതാണ് അനുഭവം.

ധനപ്രേഷണം മെച്ചപ്പെടുത്തുക, ബാങ്ക് വായ്പാനിരക്കുകൾ കമ്പോളനിർണ്ണീത മാനദണ്ഡങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്നീ വീക്ഷണകോണത്തിൽ നിന്ന് എം.സി.എൽ.ആർ. വ്യവസ്ഥയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് പഠനം നടത്താനായി ഒരു ആന്തരിക പഠന ഗ്രൂപ്പിനെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചിട്ടുണ്ട.് ഈ ഗ്രൂപ്പ് അതിന്റെ റിപ്പോർട്ട് 2017 സെപ്തംബർ 24 -ന് സമർപ്പിക്കും.

കൂടാതെ എം.സി.എൽ.ആർ. നടപ്പിലാക്കിയതിന് ശേഷമുള്ള ഏതാനും ബാങ്കുകളുടെ അടിസ്ഥാന നിരക്കുകൾ ഒരു ത്വരിത പരിശോധനയ്ക്ക് വിധേയമാക്കിയതിൽ അത് എം.സി.എൽ.ആർ. നിരക്കിനേക്കാൾ സാരമായ കുറവായിട്ടാണെന്ന് സൂചിപ്പിക്കുന്നു. അടിസ്ഥാന നിരക്കിലുള്ള മാറ്റം എം.സി.എൽ.ആർ. പുതുക്കിയതിന്റെ ആവശ്യം പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും, അടിസ്ഥാനനിരക്കിന്റെ ദാർഢ്യം ധനനയത്തിന്റെ പ്രേഷണത്തിനെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്. ബാങ്കുകളുടെ മാറുന്ന നിരക്കുകളിലുള്ള വായ്പാ പോർട്ട്‌ഫോളിയോയുടെ സിംഹഭാഗവും ഇപ്പോഴും അടിസ്ഥാന നിരക്കിലൂന്നി നിൽക്കുമ്പോഴും, ആർ.ബി.ഐ. ഭാവിയിൽ ഈ അടിസ്ഥാന നിരക്ക് ബാങ്കുകളുടെ ഫണ്ടുകളുടെ മാറുന്ന മൂല്യവുമായി കൂടുതൽ പ്രതികരിക്കുന്ന വിധത്തിലാക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്.

2. എൽ.സി.ആർ. മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള ഭേദഗതികൾ

ലിക്വിഡിറ്റി കവറേജ് അനുപാതം (LCR) നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ആവശ്യമുള്ള സി.ആർ.ആർ കരുതൽ ധനത്തിനു മുകളിലുള്ള പണത്തിനെ ലെവൽ-1 ഹൈക്വാളിറ്റി ലിക്വിഡ് അസറ്റ് (HQLA) ആയി പരിഗണിക്കുന്നു. എന്നിരുന്നാലും മറ്റു സെൻട്രൽ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള അധികം കരുതൽ ധനം ലവൽ 1 HQLA ആയി പരിഗണിക്കപ്പെടുന്നില്ല. ഈ നിർദ്ദേശങ്ങളുടെ പുനരവലോകനത്തിൽ, ചില വ്യവസ്ഥകൾക്കു വിധേയമായി ഇൻഡ്യയിൽ സ്ഥാപിതമായ ബാങ്കുകൾ ആതിഥേയ രാജ്യത്തിൽ ആവശ്യമുള്ളതിലധികമുള്ള കരുതൽ നീക്കിയിരിപ്പുകൾ ഏതെങ്കിലും വിദേശ സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതിനെ HQLA ആയി പരിഗണിക്കാമെന്നു തീരുമാനിച്ചിട്ടുണ്ട്.

ഇതു സംബന്ധമായി ഒരു സർക്കുലർ ഇന്ന് പുറപ്പെടുവിക്കുന്നുണ്ട്.

3. ഇന്ത്യയ്ക്ക് ഒരു പബ്ലിക് ക്രെഡിറ്റ് രജിസ്ട്രിയ്ക്കുവേണ്ടി ഒരു ഉന്നതതല സന്നദ്ധസംഘം

വായ്പാക്കാരനും, വായ്പ നൽകുന്നയാളും തമ്മിലുള്ള വിവരസംബന്ധമായ അസന്തുലിതാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനും, വായ്പാവിപണി കൂടുതൽ പ്രബലമാക്കാനും, സെൻട്രൽ ബാങ്കോ അതുപോലെയുള്ള മേൽനോട്ട അധികാരികളോ നടത്തുന്ന സ്വകാര്യ ക്രെഡിറ്റ് ബ്യൂറോകളും പബ്ലിക് ക്രെഡിറ്റ് രജിസ്ട്രിയും (PCR) മിക്കവാറും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇന്നുവരെ നാലു ക്രെഡിറ്റ് ബ്യൂറോകളോ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളോ (CIBIL, Equifare, Experiance, CRIF Highmark എന്നിങ്ങനെ) ആണ് പ്രവർത്തിക്കുന്നത്. ഇവ ആർബിഐ യുടെ കീഴിൽ 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ ആക്ട് (CICRA 2005) പ്രകാരം നിയന്ത്രിക്കപ്പെടുന്നതാണ്. വലിയ വായ്പകളെ നിരീക്ഷിച്ച് നിയന്ത്രിക്കാനായി ആർബിഐയ്ക്ക്കത്ത് ഒരു സെൻട്രൽ റിപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്‌സ് (CRILC) രൂപവൽക്കരിച്ചിട്ടുണ്ട്. ഓരോ വായ്പാ അക്കൗണ്ടിനെ സംബന്ധിച്ചും സൂക്ഷ്മമായ വിവരങ്ങൾ അടങ്ങിയ സമഗ്രമായ ഒരു അടിസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ റിട്ടേൺ (BSR-1) ആർബിഐ യുടെ കൈവശമുണ്ട്.

വായ്പാ നിർണ്ണയത്തിനും പലിശനിരക്ക് നിശ്ചയിക്കുന്നതിനും പി.സി.ആർ (PCR) ബാങ്കുകളെ ശക്തിയായി സഹായിക്കുന്നുണ്ട്. കൂടാതെ, നഷ്ടസാദ്ധ്യതാടിസ്ഥാനത്തിലുള്ളതും ചലനാത്മകവും എതിർചാക്രികവുമായ (Counter Cycling) വകയിരുത്തലുകൾക്കും (Provisioning) ഇതു സഹായിക്കുന്നുണ്ട്. പി.സി.ആർ. (PCR) പണനയത്തിന്റെ പ്രയാണം പ്രവർത്തിക്കുന്നത് മനസ്സിലാക്കാനും, അപ്രകാരമല്ലെങ്കിൽ എവിടെയാണ് തടസ്സങ്ങൾ എന്ന് മനസ്സിലാക്കാനും കൂടി സഹായിക്കുന്നുണ്ട്. മാത്രവുമല്ല, പി.സി.ആറിന് (PCR) മേൽനോട്ടക്കാരേയും, നിയന്ത്രകരേയും, ബാങ്കുകളേയും, തക്കസമയത്തെ ഇടപെടലുകൾക്കും, പീഡിത ആസ്തികളുടെ (stressed assets) ഫലവത്തായ പുനസംഘടനയ്ക്കും സഹായിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണക്കിലെടുത്ത് വിദഗ്ധരേയും, പ്രമുഖ പങ്കാളികളേയും ഉൾപ്പെടുത്തി ഒരു ഉന്നതതല സന്നദ്ധസംഘം രൂപീകരിക്കാനായി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ വായ്പാസംബന്ധമായി ലഭ്യമായിട്ടുള്ള വിവരങ്ങൾ പുനരവലോകനം ചെയ്യുക (ii) സമഗ്ര പിസിആർ മുഖാന്തിരം നികത്തപ്പെടാവുന്ന വിടവുകൾ വിലയിരുത്തുക (iii) അന്തരാഷ്ട്രമായി നിലനിൽക്കുന്ന കീഴ്‌വഴക്കങ്ങൾ പാലിക്കുക (iv) ഇന്ത്യയ്ക്ക് സുതാര്യവും, സമഗ്രവും, കഴിവതും വസ്തുനിഷ്ഠവുമായ പിസിആർ രൂപീകരിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.

4. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ വഴിനൽകുന്ന സമഗ്രമായ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (CIRS)

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (CIRS) വായ്പാ സ്ഥാപനങ്ങൾക്ക് (CIS) പരിമിതമായ ശ്രേണികളിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ നൽകുന്നതായി അറിയാം. ഈ റിപ്പോർട്ടുകൾ വാണിജ്യപരമായ വിവരങ്ങൾ, ഉപഭോക്തൃ സംബന്ധമായ വിവരങ്ങൾ അല്ലെങ്കിൽ എം.എഫ്.ഐ. (MFI) വിവരങ്ങൾ എന്നീ പ്രത്യേക പരിമാണങ്ങളിലാണ്.

വായ്പ വാങ്ങുന്നവരും കൊടുക്കുന്നവരും തമ്മിൽ വിവരങ്ങൾ മനസ്സിലാക്കുന്നതിലുള്ള അസന്തുലിതാവസ്ഥ കുറയ്ക്കാനും, വായ്പാ സ്ഥാപനങ്ങൾക്ക് വായ്പാപേക്ഷകളുടെ വിലയിരുത്തൽ എളുപ്പമാക്കാനും സിഐസികളോട് (CICS) അവരുടെ പക്കൽ എല്ലാ ശ്രേണികളിലുമുള്ള വിവരങ്ങൾ, വായ്പാസ്ഥാപനങ്ങൾ (CIS) നൽകുന്ന സിഐആറുകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുന്നു.

ഇതു സംബന്ധമായി ഒരു സർക്കുലർ ഇന്നു പുറപ്പെടുവിക്കുന്നുണ്ട്.

5. ആർബിഐയുടെ കുടുംബ സർവ്വേ

പണനയവുമായി ബന്ധപ്പെട്ട് ആർ.ബി.ഐ. പതിവായി ഒട്ടേറെ സർവ്വേകൾ നടത്തുന്നുണ്ട്. ഈ സർവ്വേകൾ നടത്തുന്നതിന്, ഈ രംഗത്തു പ്രവർത്തിക്കുന്ന പേരെടുത്ത സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സാങ്കേതിക ഉപദേശക സമിതി, റിസർവ്വ് ബാങ്കിനെ സഹായിക്കുന്നുണ്ട്.

നാണയപ്പെരുപ്പത്തെ സംബന്ധിച്ച പ്രതീക്ഷയെപറ്റിയുള്ള കുടുംബ സർവ്വേ (Inflation Expectation Survey of Houeholds (IESH) 5500 കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 18 നഗരങ്ങളിൽ നടത്തുമ്പോൾ, ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെപ്പറ്റിയുള്ള സർവ്വേ [Consumer Confidence Survey (CCS)] 5400 കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 6 നഗരങ്ങളിൽ നടത്തുന്നു. TACS ന്റെ ശുപാർശകളനുസരിച്ച് അവരുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ IESH ന്റെ വ്യാപ്തി അർദ്ധനാഗരിക പ്രദേശങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ആറ് നഗരങ്ങളിൽ നിന്ന് 13 നഗരങ്ങളിലേക്ക് എന്ന നിലയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

6. ത്രികക്ഷി റിപോ

ത്രികക്ഷി റിപോസ് അവതരണം കോർപ്പറേറ്റ് റിപോ വിപണിയിൽ മെച്ചപ്പെട്ട ലിക്വിഡിറ്റി പ്രദാനം ചെയ്യാൻ സാദ്ധ്യതയുണ്ട്. വിപണിയിൽ ഗവൺമെന്റ് കടപ്പത്ര റിപോയ്ക്ക് പകരം നിൽക്കാവുന്ന ഒരു രേഖയായി ഇവ മാറാനിടയുണ്ട്. ത്രികക്ഷി റിപോ അവതരിപ്പിക്കാനായി കരടു നിർദ്ദേശങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായമറിയാൻവേണ്ടി, ആർബിഐയുടെ വെബ്‌സൈറ്റിൽ 2017 ഏപ്രിൽ 11 ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രതികരണങ്ങൾ പരിശോധിച്ചു കഴിഞ്ഞു.

ഇതു സംബന്ധമായ സർക്കുലർ 2017 ആഗസ്റ്റ് മദ്ധ്യത്തോടുകൂടി പുറപ്പെടുവിക്കുന്നതാണ്.

7. ലളിതമായ ഹെഡ്ജിംഗ് സൗകര്യം

ലളിതവൽക്കരിച്ച ഹെഡ്ജിംഗ് സൗകര്യം ആർബിഐ ആദ്യം പ്രഖ്യാപിച്ചത് 2016 ആഗസ്റ്റ് മാസത്തിലായിരുന്നു. കരടു പദ്ധതി 2017 ഏപ്രിൽ 12-ന് പ്രസിദ്ധീകരിച്ചു. പദ്ധതി, ഹെഡ്ജിംഗ് നിരക്കിലുള്ള നഷ്ടസാദ്ധ്യതാ പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിടുന്നു. ഇതിനുവേണ്ടിവരുന്ന രേഖകൾ കുറയ്ക്കുകയും, പ്രോജക്ടുകളെ സംബന്ധിച്ചുള്ള നിർദ്ദിഷ്ഠ വ്യവസ്ഥകൾ ഒഴിവാക്കുകയും ചെയ്താണ് ലളിതമാക്കുന്നത്. കുറേക്കൂടി കാര്യക്ഷമവും ചലനാത്മകവുമായ ഒരു ഹെഡ്ജിംഗ് സംസ്‌കാരം പ്രോത്സാഹിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി പ്രാവർത്തികമാക്കാനുള്ള സർക്കുലർ പൂർത്തിയാക്കിയിട്ടുണ്ട്. ഗവൺമെന്റ് ഫെമാ (FEMA) വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞശേഷം ഈ സർക്കുലർ പുറപ്പെടുവിക്കും.

8. വിദേശ നിക്ഷേപകർക്കുവേണ്ടി (FPIs) പലിശ നിരക്ക് ഫ്യൂച്ചേഴ്‌സിനു IRFs ന് പ്രത്യേക പരിധി.

നിലവിൽ, ഗവൺമെന്റ് കടപ്പത്രങ്ങൾക്കുള്ള എഫ്.പി.ഐ. പരിധി, കടപ്പത്രങ്ങളിലേക്കുള്ള നിക്ഷേപങ്ങളും, ബോണ്ട് ഫ്യൂച്ചറുകളിലുള്ള നിക്ഷേപങ്ങളും ഒന്നിനു പകരം മറ്റൊന്നായി ചെയ്യാമായിരുന്നു. വിപണി കൂടുതൽ മെച്ചപ്പെടുത്താനും ഗവൺമെന്റ് കടപ്പത്രങ്ങൾ ലേലത്തിൽ വയ്ക്കുമ്പോൾ എഫ്.പി.ഐ.കൾക്ക് 'ഫ്യൂച്ചറി'ലേക്കുള്ള പ്രവേശനം തടസ്സരഹിതമായിരിക്കാനുംവേണ്ടി, എഫ്പിഐകൾക്ക്, ദീർഘകാലാടിസ്ഥാനത്തിലുള്ള ഐ.ആർ.എഫ്.സിൽ 5,000 കോടി രൂപയുടെ ഒരു പ്രത്യേക പരിധി അനുവദിക്കാൻ ആലോചിക്കുന്നുണ്ട്. അപ്പോൾ എഫ്.പി.ഐ. കൾക്ക് സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനുള്ള നിർദ്ദിഷ്ട പരിധി അത്തരം കടപ്പത്രങ്ങൾ മാത്രം നേടാൻ അവയ്ക്ക് പ്രത്യേകമായി ലഭ്യമാക്കും. എഫ്.പി.ഐ.കളുടെ ഹെഡ്ജിംഗ് കാര്യങ്ങൾക്കുവേണ്ടിയുള്ള പലിശ നിരക്ക് ഫ്യൂച്ചേഴ്‌സിന്റെ ലഭ്യത മുമ്പുണ്ടായിരുന്നതുപോലെ തുടരും. ഇതു സംബന്ധമായ സർക്കുലർ ആർബിഐ ഗവൺമെന്റ്ുമായി ചർച്ചചെയ്തശേഷം പുറപ്പെടുവിക്കുന്നതാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2017-18/326

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰