Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
 ¡¯Ã°¹‹¸
 ‰¦ÏŸ°/œ¯—¤¹
 ª°¶š« ª°œ°£¤¹
 ‹ªÉµ£ú¸ µŸ‰»³¥°Ý±Ÿ¸ ª°ã—°
 †Ï ¡° †ý¸ Ÿ°‰à
 ã—£“ª¸ Ÿ¹ª°›¯œÄà
¶®¯¹ >> ¶ü¯¶š»¯Ì¥Äà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (185.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/09/2016
നിങ്ങളുടെ ഇടപാടുകാരനെ അറിയുക

എന്ന നിബന്ധനയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.

(ഇതു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 'നിങ്ങളുടെ ഇടപാടുകരനെ അറിയുക' (Know Your Customer - KYC) എന്ന നിബന്ധന സംബന്ധമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലളിതവും സംക്ഷിപ്തവുമായ ഒരു വിവരണമാണ്).

ചോദ്യം 1.
എന്താണ് കെ വൈ സി?
എന്താണ് അതിന്റെ ആവശ്യം?

ഉത്തരം : കെ വൈ സി എന്നാൽ ' നിങ്ങളുടെ ഇടപാടുകാരനെ അറിയുക (Know Your Customer) എന്നാണ്. ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേൽവിലാസം അറിയുവാനുമുള്ള ഒരു പ്രക്രിയ ആണ്. ബാങ്കുകളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പുവരുത്താൻ ഈ പ്രക്രിയ സഹായിക്കുന്നു. കെ വൈ സി എന്ന നിബന്ധന അക്കൗണ്ടു തുടങ്ങുന്ന സമയത്തുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഇടപാടുകാരുടെ കെ വൈ സി വിവരങ്ങൾ ബാങ്കുകൾ നിശ്ചിത കാലങ്ങളിൽ പുതുക്കി കൊണ്ടിരിക്കുകയും വേണം.

ചോദ്യം 2.
ഒരു ബാങ്ക് അക്കൗണ്ടു തുടങ്ങുമ്പോൾ നൽകേണ്ട കെ വൈ സി വിവരങ്ങൾ എന്തെല്ലാമാണ്?

ഉത്തരം : ഒരാൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ ആളെതിരിച്ചറിയാനുള്ള ഒരു രേഖയും, മേൽവിലാസം തെളിയിക്കുന്ന ഒരു രേഖയും നൽകണം. കൂട്ടത്തിൽ അടുത്ത കാലത്ത് എടുത്ത ഒരു ഫോട്ടോഗ്രാഫും.

ചോദ്യം 3.
ആളെ തിരിച്ചറിയാനും മേൽവിലാസം തെളിയിക്കാനും എന്ത് രേഖകളാണ് നൽകേണ്ടത്?

ഉത്തരം : ആളെ തിരിച്ചറിയാനുള്ള രേഖയായി ഇൻഡ്യാ ഗവൺമെന്റ് ആറു രേഖകളാണ് 'ഔദ്യോഗികമായി സാധുവായ രേഖകളായി (Officially Valid Documents - OVD) വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഇവ പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, UIDAI (യു. ഐ. ഡി. എ. ഐ) നൽകിയിട്ടുള്ള ആധാർ കാർഡ്, NRGEA (എൻ. ആർ. ജി. ഇ. എ) ജോബ് കാർഡ് എന്നിവയാണ്. ആളെ തിരിച്ചറിയാനുള്ള രേഖയായി ഇവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ സമർപ്പിക്കണം. ഈ രേഖകളിൽ നിങ്ങളുടെ മേൽവിലാസവും നൽകിയിട്ടുണ്ടെങ്കിൽ, അത് മേൽവിലാസരേഖയായും അംഗീകരിക്കപ്പെടും. ആളെ തിരിച്ചറിയാനുള്ള രേഖയിൽ നിങ്ങളുടെ മേൽവിലാസം ഇല്ലെങ്കിൽ അതു തെളിയിക്കാൻ ഔദ്യോഗികമായി സാധുവായ മറ്റൊരു രേഖ നിങ്ങൾ നൽകേണ്ടിവരും.

ചോദ്യം 4.
മുകളിൽ പറഞ്ഞിരിക്കുന്ന, ആളെതിരിച്ചറിയാനുള്ള ഒരു രേഖയും എന്റെ കൈവശമില്ലെങ്കിലും, എനിക്ക് ബാങ്കിൽ ഒരു അക്കൗണ്ടു തുടങ്ങാൻ കഴിയുമോ?

ഉത്തരം : തീർച്ചയായും. നിങ്ങൾക്ക് ഒരു 'സ്മാൾ അക്കൗണ്ട്' തുടങ്ങാം. നിങ്ങളുടെ അടുത്തകാലത്തെടുത്ത ഒരു ഫോട്ടാഗ്രാഫ് ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ടോ, വിരലടയാളം പതിച്ചോ നൽകിയാൽമതി.

ചോദ്യം 5.
ഇത്തരം 'സ്മാൾ അക്കൗണ്ടുകളും' മറ്റ് അക്കൗണ്ടുകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

ഉത്തരം : ഉണ്ട്, 'സ്മാൾ അക്കൗണ്ടുകൾ’ക്ക് താഴെപ്പറയുന്ന പരിമിതികളുണ്ട്.

• ഈ അക്കൗണ്ടുകളിൽ ഒരു സമയത്ത്, നീക്കിയിരുപ്പ് 50,000 രൂപയിൽ കൂടാൻ പാടില്ല.

• ഒരു വർഷത്തെ ആകെ പണമടവ് 1,00,000 രൂപയിൽ കൂടാൻ പാടില്ല.

• ഒരു മാസത്തിൽ മൊത്തം 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ പാടില്ല.

• വിദേശത്തുനിന്നുള്ള പണമടവുകൾ ഈ അക്കൗണ്ടുകളിൽ അനുവദിക്കുന്നതല്ല.

ഇത്തരം അക്കൗണ്ടുകളിൽ തുടക്കത്തിൽ പന്ത്രണ്ടുമാസം മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂ. പന്ത്രണ്ടുമാസ കാലയളവിനുള്ളിൽ, മേൽ പറഞ്ഞിരിക്കുന്ന, ഔദ്യോഗികമായി സാധുവായ രേഖ നേടാൻ അപേക്ഷിച്ചിട്ടുണ്ടെന്നു തെളിവു നൽകിയാൽ അടുത്ത പന്ത്രണ്ടുമാസത്തേയ്ക്കു കൂടി അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ അനുവദിക്കും.

ചോദ്യം 6.
എന്റെ കൈവശം ഔദ്യോഗികമായി സാധുവായ രേഖകളില്ലെങ്കിലും പരിമിതികൾ ഏർപ്പെടുത്തിയിട്ടുള്ള സ്മാൾ അക്കൗണ്ടുകൾ അല്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാദ്ധ്യമാണോ?

ഉത്തരം : തിരിച്ചറിയൽ രേഖ (Proof of Identity - PoI) യായി താഴെപ്പറയുന്ന ഏതെങ്കിലും ഒരു രേഖയുടെ പകർപ്പ് നൽകിയാൽ മാത്രമേ ഒരു സാധാരണ അക്കൗണ്ട് തുടങ്ങാൻ കഴിയു.

(i) കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്റ്റാറ്റിയൂട്ടറി / റഗുലേറ്ററി അധികാരികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ പൊതുധനകാര്യ സ്ഥാപനങ്ങൾ എന്നിവ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; അല്ലെങ്കിൽ

(ii) ഒരു ഗസറ്റഡ് ഓഫീസർ നിങ്ങളുടെ ഫോട്ടോഗ്രാഫ് സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ള എഴുത്ത്.

മേൽവിലാസം തെളിയിക്കാൻ (Proof of Address - PoA) നിങ്ങൾക്ക്, താഴെ കാണുന്ന രേഖകൾ സമർപ്പിക്കാം.

I) ഏതെങ്കിലും സേവനം നൽകുന്ന ഒരു സ്ഥാപനം (വൈദ്യുതി, ടെലിഫോൺ, പോസ്റ്റ് പെയ്ഡ് മൊബൈൽ, പൈപ്പുകളിൽ കൂടി വിതരണം ചെയ്യപ്പെടുന്ന ഗ്യാസ്, ജലവിതരണം) നൽകിയിട്ടുള്ള, രണ്ടുമാസത്തിലധികം പഴക്കമില്ലാത്ത പണമടച്ച രേഖ.

II) വസ്തുക്കരം അല്ലെങ്കിൽ മുൻസിപ്പൽകരം അടച്ചതിന്റെ രസീത്.

III) ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റാഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ.

IV) സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതുമേഖലാസ്ഥാപനങ്ങൾ, റിട്ടയർ ചെയ്ത ജീവനക്കാർക്ക് നൽകിയിട്ടുള്ള പെൻഷൻ അല്ലെങ്കിൽ കുടുംബപെൻഷൻ ഓർഡറുകൾ. അവയിൽ മേൽവിലാസം രേഖപ്പെടുത്തിയിരിക്കണം.

V) സംസ്ഥാന / കേന്ദ്ര ഗവൺമെന്റ് വകുപ്പുകൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, (സെബിയുടെ) ലിസ്റ്റിൽ പെടുത്തിയിട്ടുള്ള കമ്പനികൾ, തുടങ്ങിയവ നൽകിയിട്ടുള്ള താമസസ്ഥലസംബന്ധമായ അലോട്ട്‌മെന്റ് ഉത്തരവുകൾ.

VI) വിദേശ അധികാരാതിർത്തിയിലുള്ള സർക്കാർ വകുപ്പുകൾ, അല്ലെങ്കിൽ, വിദേശ എംബസി അല്ലെങ്കിൽ വിദേശമിഷൻ തുടങ്ങിയവ നൽകിയിട്ടുള്ള രേഖകൾ.

ഇവ, പക്ഷേ പൊതു നിയമങ്ങളായികണക്കാക്കേണ്ടതില്ല. ഈ ലളിതമായ നടപടി ക്രമങ്ങൾ ഏതെങ്കിലും ഇടപാടുകാരനുവേണ്ടി സ്വീകരിക്കാമോ എന്നുള്ള കാര്യം ബാങ്കുകളുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുന്നു.

ചോദ്യം 7.
എന്റെ പേരുമാറ്റിയിട്ടുണ്ട്. എന്റെ പുതിയ പേരുള്ള ഔദ്യോഗികമായി സാധുവായ ഒരു രേഖകാണിക്കാനുമില്ല. എങ്ങിനെയാണ് എനിക്ക് ഒരക്കൗണ്ട് തുടങ്ങാൻ സാധിക്കുക?

ഉത്തരം : വിവാഹത്തെ തുടർന്നോ, മറ്റ് സാഹചര്യങ്ങളിലോ പേരുമാറ്റേണ്ടിവന്ന ഒരാൾക്ക് സംസ്ഥാന സർക്കാർ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പേരുമാറ്റം പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് നോട്ടിഫിക്കേഷൻ; ഇവയുടെ പകർപ്പുകൾക്കൊപ്പം, മുമ്പുണ്ടായിരുന്ന ഔദ്യോഗികമായി സാധുതയുള്ള രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിച്ചാൽ അക്കൗണ്ടു തുടങ്ങാൻ സാധിക്കും.

ചോദ്യം 8.
ബാങ്കുകൾ അവരുടെ ഇടപാടുകാരെ, താഴ്ന്നതരം, ഇടത്തരം, മേൽത്തരം എന്നീ വിഭാഗങ്ങളായി, എഎംഎൽ നഷ്ടസാദ്ധ്യതാടിസ്ഥാനത്തിൽ തരംതിരിക്കേണ്ടതുണ്ടോ?

ഉത്തരം : ഉണ്ട്. ഇടപാടുകരുടെ എ എം എൽ നഷ്ടസാദ്ധ്യതാടിസ്ഥാനത്തിൽ, താഴ്ന്നതരം, ഇടത്തരം, മേൽത്തരം എന്നിങ്ങനെ തരംതിരിക്കേണ്ടതുണ്ട്.

ചോദ്യം 9.
ഇങ്ങിനെ നഷ്ടസാദ്ധ്യതാടിസ്ഥാനത്തിലുള്ള ഇടപാടുകാരുടെ തരംതിരിവുകൾ അവരെ അറിയിക്കാറുണ്ടോ?

ഉത്തരം : ഇല്ല.

ചോദ്യം 10.
അക്കൗണ്ട് തുടങ്ങുന്നതിലേക്ക് ബാങ്ക് ആവശ്യപ്പെട്ട കെ വൈ സി രേഖകൾ നൽകാൻ ഞാൻ വിസമ്മതിച്ചാൽ എന്തായിരിക്കും ഫലം?

ഉത്തരം : ആവശ്യമുള്ള കെ വൈ സി രേഖകൾ നൽകിയില്ലെങ്കിൽ, ബാങ്കിന് നിങ്ങളുടെ ആക്കൗണ്ട് തുടങ്ങാൻ കഴിയില്ല.

ചോദ്യം 11.
ആധാർ കാർഡ് മാത്രം നൽകി എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ സാദ്ധ്യമാണോ?

ഉത്തരം : സാദ്ധ്യമാണ്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായും, മേൽവിലാസരേഖയായും സ്വീകരിക്കപ്പെടുന്നു.

ചോദ്യം 12.
ഒരക്കൗണ്ടു തുടങ്ങാൻ ആധാർ കാർഡ് നിർബന്ധമായും സമർപ്പിക്കണോ?

ഉത്തരം : ഇല്ല. ആധാർ കാർഡോ, അല്ലെങ്കിൽ മറ്റ് അഞ്ച് ഒവിഡികളിൽ ഏതെങ്കിലും ഒന്നോ സമർപ്പിച്ച് അക്കൗണ്ടു തുടങ്ങാം.

ചോദ്യം 13.
e-കെ വൈ സി (e-KYC) എന്നാൽ എന്താണ് അതെങ്ങിനെ പ്രവർത്തിക്കുന്നു?

ഉത്തരം : e-കെ വൈ സി ഇലക്‌ട്രോണിക് കെ. വൈ. സി. യെ പരാമർശിക്കുന്ന ഒന്നാണ്. ആധാർ നമ്പറുകളുള്ളവർക്കുമാത്രമേ e-കെ വൈ സി സാദ്ധ്യമാവൂ. e-കെ വൈ സി സേവനം ഉപയോഗിക്കുമ്പോൾ, നിങ്ങളെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങളും മേൽവിലാസവും ബയോമെട്രിക് രീതിയിലൂടെ ബാങ്ക് ശാഖകളോടും ബിസിനസ്സ് പ്രതിനിധികളോടും (BC) വെളിപ്പെടുത്താൻ വ്യക്തമായ ഒരു സമ്മതം യു ഐ ഡി എ ഐ (യുണിക് ഐഡെന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ) യ്ക്ക് നൽകേണ്ടിവരും. അപ്പോൾ യു ഐ ഡി എ ഐ നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ, അതായത് പേര്, വയസ്സ്, ലിംഗം നിങ്ങളുടെ ഫോട്ടോഗ്രാഫ് എന്നിവ ബാങ്കിന് ഇലക്‌ട്രോണിക് ആയി നൽകും. ഇപ്രകാരം നൽകുന്ന വിവരങ്ങൾ പി എം എൽ നിയമങ്ങളനുസരിച്ച്, കെ വൈ സി പ്രക്രിയയിലെ ഔദ്യോഗികമായി സാധുവായ രേഖയായി കണക്കാക്കുവാൻ അനുവദിക്കപ്പെടും. കൂടാതെ കെ. വൈ. സി. നിർണ്ണയത്തിന്റെ സാധുവായ പ്രക്രിയയായി കണക്കാക്കപ്പെടുകയും ചെയ്യും.

ചോദ്യം 14.
ഒരു ബാങ്ക് അക്കൗണ്ടുതുടങ്ങാൻ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടോ?

ഉത്തരം : ഇല്ല. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

ചോദ്യം 15.
ഞാൻ ചെന്നൈയിൽ താമസിക്കുകയും, മേൽവിലാസം ന്യൂ ദില്ലിയുടേതുമാണെങ്കിൽ, എനിക്ക് ചെന്നൈയിൽ ഒരു അക്കൗണ്ടു തുടങ്ങാൻ സാധിക്കുമോ?

ഉത്തരം : തുടങ്ങാം. ഔദ്യോഗികമായി സാധുവായ രേഖ ഡൽഹിയിലേതാണെങ്കിലും ചെന്നൈയിൽ താമസിക്കുന്നു എന്ന ഒരു മേൽവിലാസരേഖ നൽകാൻ സാധിക്കാതെ വന്നാലും, നിങ്ങൾക്ക് ചെന്നൈയിൽ ഒരു അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ഇങ്ങിനെയുള്ള അവസരങ്ങളിൽ, ഡൽഹിയിലെ ഔദ്യോഗികമായി സാധുവായ മേൽവിലാസരേഖയും, കത്തുകളയക്കാൻ വേണ്ടിയുള്ള താങ്കളുടെ ചെന്നൈ മേൽ വിലാസം ചേർത്ത ഒരു പ്രസ്താവനയും നൽകി അക്കൗണ്ട് തുടങ്ങാം.

ചോദ്യം 16.
എനിക്ക് ഇപ്പോഴുള്ള ബാങ്ക് അക്കൗണ്ട് ആ സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റാൻ കഴിയുമോ? അപ്പോൾ ഞാൻ കെ വൈ സി പ്രക്രിയയ്ക്ക് മുഴുവനായി വിധേയനാകേണ്ടിവരുമോ?

ഉത്തരം : ഒരു ബാങ്കിന്റെ ഒരു ശാഖയിൽ നിന്നു അതേ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് അക്കൗണ്ട് മാറ്റാൻ സാധിക്കും. അങ്ങിനെയുള്ള അവസരങ്ങളിൽ വീണ്ടും കെ വൈ സി പ്രക്രിയയ്ക്ക് വിധേയനാവേണ്ടിവരില്ല. എന്നാൽ, മേൽ വിലാസത്തിൽ മാറ്റങ്ങളുണ്ടെങ്കിൽ അക്കാര്യം കാണിച്ച് ഒരു പ്രഖ്യാപനം ഒപ്പിട്ടു നൽകേണ്ടിവരും. ഔദ്യോഗികമായി സാധുവായ മേൽവിലാസരേഖയിൽ കാണിച്ചിട്ടുള്ള മേൽവിലാസം, ഇപ്പോൾ അങ്ങിനെയല്ലാതെ മാറിയിട്ടുണ്ടെങ്കിൽ (അതായത് അതുനിങ്ങളുടെ സ്ഥിരമായ മേൽവിലാസമോ, ഇപ്പോഴത്തെ മേൽവിലാസമോ അല്ലെങ്കിൽ), നിങ്ങളുടെ സ്ഥിരമായ മേൽവിലാസമോ, ഇപ്പോഴത്തെ മേൽവിലാസമോ കാണിച്ചിട്ടുള്ള ഒരു ഔദ്യോഗികമായി സാധുവായ ഒരു മേൽ വിലാസരേഖ ആറുമാസത്തിനുള്ളിൽ നൽകണം. എന്നാൽ മറ്റൊരുബാങ്കിലാണ് അക്കൗണ്ട് നിങ്ങൾക്ക് തുടങ്ങേണ്ടതെങ്കിൽ പുതുതായി കെ വൈ സി പ്രക്രിയയ്ക്ക് വിധേയനാവണം.

ചോദ്യം 17.
തിരിച്ചറിയലിനും മേൽവിലാസത്തിനുമുള്ള രേഖകൾ നൽകിയിട്ടുണ്ടെങ്കിൽ, ഒരു ബാങ്കിൽ തുടങ്ങുന്ന ഓരോ അക്കൗണ്ടിനും കെ വൈ സി രേഖകൾ നല്‌കേണ്ടതുണ്ടോ?

ഉത്തരം : വേണ്ട, കെ വൈ സി പ്രക്രിയ പൂർണ്ണമാക്കിയ ഒരക്കൗണ്ട് ഉണ്ടെങ്കിൽ, ഒരു 'സ്മാൾ അക്കൗണ്ട്' ഒഴികെ, അതേ ബാങ്കിൽ തന്നെ മറ്റൊരു അക്കൗണ്ട് തുടങ്ങാൻ രേഖകൾ നൽകേണ്ടതില്ല.

ചോദ്യം 18.
ഏത് ബാങ്ക് ഇടപാടിനാണ് ഞാൻ പാൻ (PAN) നമ്പർ രേഖപ്പെടുത്തേണ്ടത്?

ഉത്തരം : 50,000 രൂപയ്ക്കുമുകളിൽ (രൊക്കം പണമായോ അല്ലാതെയോ) അക്കൗണ്ടുതുടങ്ങുന്നതുൾപ്പെടെയുള്ള ഇടപാടുകൾക്ക് പാൻ നമ്പർ രേഖപ്പെടുത്തണം. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ, താഴെക്കാണുന്ന URL നോക്കിയാൽ പാൻ നമ്പർ രേഖപ്പെടുത്തേണ്ട ഇടപാടുകളുടെ ഒരു മുഴുവൻ ലിസ്റ്റ് ലഭിക്കും.

http://www.incometaxindia.gov.in/_layouts/15/dit/pages/viewer.aspx?grp=rule&cname=CMSID&cval=103120000000007541&searchFilter=&k=114b&IsDlg=0

ചോദ്യം 19.
ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾക്ക് കെ വൈ സി ബാധകമാണോ?

ഉത്തരം : അതേ. ആഡ് ഓൺ / സപ്ലിമെന്ററി കാർഡുകളുൾപ്പെടെ ക്രെഡിറ്റ് / സ്മാർട്ട് കാർഡുകൾക്കും കെ വൈ സി നിബന്ധന ബാധകമാണ്. എന്നാൽ ഡെബിറ്റ് കാർഡുകൾ അക്കൗണ്ട് ഉള്ളവർക്കുമാത്രം നൽകുന്നതിനാലും, അക്കൗണ്ട് തുടങ്ങിയ സമയത്ത് കെ വൈ സി പ്രക്രിയ പൂർത്തിയാക്കിട്ടുള്ളതിനാലും, ഡെബിറ്റ് കാർഡുനൽകുന്നതിന് പ്രത്യേകം കെ വൈ സി ആവശ്യമില്ല.

ചോദ്യം 20.
എനിക്ക് ഒരു ബാങ്ക് അക്കൗണ്ടില്ല. പക്ഷേ എനിക്ക് ഒരാൾക്ക് പണമയക്കേണ്ടതുണ്ട്. കെ വൈ സി എനിക്ക് ബാധകമാവുമോ?

ഉത്തരം : വേണം. വിദേശത്തേയ്ക്കുള്ള എല്ലാ പണമയക്കലിനും, രാജ്യത്തിനകത്ത് 50,000 രൂപയ്ക്കുമേലുള്ള എല്ലാ പണമയക്കലിനും കെ വൈ സി പ്രക്രിയ ആവശ്യമാണ്.

ചോദ്യം 21.
എനിക്ക് രൊക്കം പണം കൊടുത്ത് ഒരു ഡിമാന്റ് ഡ്രാഫ്റ്റ്, പെയ്‌മെന്റ് ഓഡർ, ട്രാവലേഴ്‌സ് ചെക്ക് എന്നിവ വാങ്ങാൻ കഴിയുമോ?

ഉത്തരം : വാങ്ങാം. 50,000 രൂപയിൽ കുറവായതുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, പെയ്‌മെന്റ് ഓഡർ, ട്രാവലേർസ് ചെക്ക് എന്നിവ രൊക്കം പണം കൊടുത്തു വാങ്ങാം. എന്നാൽ 50,000 രൂപയ്‌ക്കോ അതിനുമുകളിലുള്ള തുകയ്‌ക്കോ വേണമെങ്കിൽ അക്കൗണ്ടിൽ ചിലവെഴുതിയോ ചെക്കുകൾ നൽകിയോ മാത്രമേ വാങ്ങാൻ കഴിയൂ.

ചോദ്യം 22.
ഇൻഷ്വറൻസ് മ്യൂച്യുവൽ ഫണ്ട് തുടങ്ങിയ മൂന്നാം പാർട്ടിയുടെ ഉല്പന്നങ്ങൾ ബാങ്കിൽ നിന്നുവാങ്ങാൻ ഞാൻ ബാങ്കിൽ കെ വൈ സി രേഖകൾ നൽകണമോ?

ഉത്തരം : വേണം. അക്കൗണ്ടില്ലാത്ത എല്ലാ ഇടപാടുകാരും (ഇവരെ താല്ക്കാലിക ഇടപാടുകാർ - walk-in customser എന്നു പറയും). ഇത്തരം ഉല്പന്നങ്ങൾ ബാങ്കിൽ നിന്നും വാങ്ങുമ്പോൾ അവ 50,000 രൂപയ്ക്കുമേലുള്ള ഇടപാടുകളാണെങ്കിൽ തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും നൽകണം. ബാങ്കിന്റെ സ്വന്തം ഇടപാടുകാർക്ക് ഇത്തരം ഉല്പന്നങ്ങൾ വാങ്ങാൻ കെ വൈ സി പ്രക്രിയ ആവശ്യമില്ല. എന്നാൽ ബാങ്കിന്റെ സ്വന്തം ഇടപാടുകാർക്കും, താല്ക്കാലിക ഇടപാടുകാർക്കും ഇങ്ങിനെ മൂന്നാം കക്ഷിയിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങുന്ന സമയത്ത് ഇടപാടുകരുടെ അക്കൗണ്ടിൽ ചിലവെഴുതി പണം കൊടുക്കുന്ന സമയത്തും, ചെക്കുകൾ മുഖേന പണംകൊടുക്കുന്ന സമയത്തും, ചെക്കുകൾ മുഖേന പണമയക്കുകയും, ട്രാവല്ലേർസ് ചെക്കുകൾ വാങ്ങുക, സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വില്ക്കുക പാൻ നമ്പർ രേഖപ്പെടുത്തേണ്ട 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങളിലും കെ വൈ സി നിർദ്ദേശങ്ങൾ ബാധകമായിരിക്കും.

ചോദ്യം 23.
എന്റെ കെ വൈ സി പ്രക്രിയ ഞാൻ അക്കൗണ്ട് തുടങ്ങിയ സമയത്ത് പൂർത്തിയാക്കിയതാണ്. വീണ്ടും കെ വൈ സി യ്ക്ക് വിധേയമാകണമെന്ന് ബാങ്ക് നിർബന്ധിക്കുന്നതെന്തിനാണ്?

ഉത്തരം : ബാങ്കുകൾക്ക് കാലാകാലങ്ങളിൽ കെ വൈ സി രേഖകൾ പുതുക്കിവയ്‌ക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്ക്‌മേലുള്ള ഗൗരവപൂർവ്വമായ തുടർനിരീക്ഷണത്തിന്റെ ഭാഗമായാണ് ബാങ്ക് ഇതു ചെയ്യുന്നത്. പുതുക്കുന്നതിന്റെ സമയക്രമം, ബാങ്ക് തന്നെ വ്യവഛേദിച്ചെടുക്കുന്ന, ഓരോ അക്കൗണ്ടിന്റേയും നഷ്ടസാദ്ധതയെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇടപാടുകാരുടെ അക്കൗണ്ടുകളിൽ കൃത്രിമങ്ങൾ തടയാനും കാലാനുകാലത്തുള്ള പുതുക്കലുകൾ സഹായിക്കുന്നു. നഷ്ടസാദ്ധ്യത കുറഞ്ഞ ഇടപാടുകാരുടെ മേൽവിലാസമാറ്റങ്ങൾക്ക്, അവർ സാക്ഷ്യപ്പെടുത്തിയ ഒരു മേൽവിലാസരേഖയുടെ പകർപ്പ് മെയിൽ വഴിയോ തപാൽവഴിയോ അയച്ചാൽ മതിയാവും; കാലാനുകാലമായുള്ള പുതുക്കലിന്റെ സമയത്ത് അത്തരം ഇടപാടുകാരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമില്ല. മൈനർ ഇടപാടുകാർ മേജർ ആവുമ്പോൾ പുതിയ ഫോട്ടോഗ്രാഫ് സമർപ്പിക്കേണ്ടതാണ്.

ചോദ്യം 25.
കാലാനുകാലമായുള്ള പുതുക്കലിന്റെ സമയത്ത് ഞാൻ കെ വൈ സി രേഖകൾ നൽകിയില്ലെങ്കിൽ എന്തു സംഭവിക്കും?

ഉത്തരം : കാലാനുകാലമായുള്ള പുതുക്കലിന്റെ സമയത്ത് നിങ്ങൾ കെ വൈ സി രേഖകൾ നൽകിയില്ലെങ്കിൽ, ബാങ്കിന് നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്. അവസാനിപ്പിക്കുന്നതിനുമുമ്പ്, ബാങ്കുകൾ പക്ഷേ, 'അക്കൗണ്ട് ഭാഗികമായി മരവിപ്പിക്കും' '(അതായത്, ആദ്യം പണമടയ്ക്കലുകൾ അനുവദിക്കുകയും, പിൻവലിക്കുന്നത് തടയുകയും ചെയ്‌തേക്കാം. അക്കൗണ്ട് അവസാനിപ്പിക്കാനും ബാക്കിയിരുപ്പുള്ള പണം തിരിച്ചെടുക്കാനുമുള്ള അവസരവും ബാങ്ക് നൽകും)' പിന്നീട്, പണമടയ്ക്കുന്നത് തന്നെ അനുവദിക്കില്ല. നിങ്ങൾക്ക് തക്കതയായ നോട്ടീസു തന്നിട്ടേ ഭാഗികമായ മരവിപ്പിക്കൽ നടത്തുകയുള്ളൂ.

ചോദ്യം 26.
എങ്ങിനെയാണ് അക്കൗണ്ട് ഭാഗികമായി മരവിപ്പിക്കുന്നത്?

ഉത്തരം : താഴെപ്പറയുന്ന രീതിയിലാണ് അക്കൗണ്ടുകളുടെ ഭാഗികമായ മരവിപ്പ് ഏർപ്പെടുത്തുന്നത്.

'ഭാഗികമായ മരവിപ്പിക്കൽ' എന്ന അവകാശം ബാങ്ക് ഉപയോഗിക്കുന്നതിനു മുമ്പ് ബാങ്ക്, ഇടപാടുകാർക്ക് ആദ്യമായി മൂന്ന് മാസത്തെ നോട്ടീസ് നൽകുന്നു.

• അതിനുശേഷം അടുത്ത മൂന്നുമാസം സമയം നൽകികൊണ്ട് ഒരു ഓർമ്മപ്പെടുത്തൽ നോട്ടീസ് നൽകും.

• പിന്നീട്, ബാങ്ക് ഭാഗികമായി മരവിപ്പിക്കലിനുവിധേയമാക്കാനായി പണമടവുകൾ അനുവദിക്കുകയും, പിൻവലിക്കലുകൾ തടയുകയും, അക്കൗണ്ട് അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും.

• ആദ്യം നടത്തിയ ഭാഗികമായ മരവിപ്പിക്കൽ പ്രക്രിയ കഴിഞ്ഞും അനുവദിച്ച ആറുമാസത്തിനുള്ളിൽ കെ വൈ സി പ്രക്രിയ പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ എല്ലാ പണമടവുകളും പിൻവലിക്കലുകളും തടയും. അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറ്റും.

ഇതേസമയം, കെ വൈ സി രേഖകൾ ബാങ്കിനുനൽകി ഇടപാടുകാർക്ക് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാനും കഴിയും.

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰