Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (373.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/08/2026
കർണാടകയിലെ ദി പ്രഗതി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ആഗസ്‌റ്റ് 24, 2026

കർണാടകയിലെ ദി പ്രഗതി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു
മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (ബിആർ ആക്ട്) സെക്ഷൻ 20 നോടൊപ്പം സെക്ഷൻ 56 വായിക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും, ‘ഡയറക്ടർമാർ, അവരുടെ ബന്ധുക്കൾ, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ / കമ്പനികൾ എന്നിവർക്കുള്ള വായ്പകളും മുൻകൂർ വായ്പകളും’, ‘എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃതവും മറ്റ് നിയന്ത്രണങ്ങളും – യുസിബികൾ’, ‘പ്രാഥമിക (നഗര) സഹകരണ ബാങ്കുകളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയുടെ വർഗ്ഗീകരണം, മൂല്യനിർണ്ണയം, പ്രവർത്തനം’ എന്നിവയിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, ആർ.ബി.ഐ. 2026 ഓഗസ്റ്റ് 20 ലെ ഉത്തരവ് പ്രകാരം, കർണാടകയിലെ ദി പ്രഗതി കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ 2 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ. ആക്റ്റിലെ (BR Act) സെക്ഷൻ 47A(1)(c), സെക്ഷൻ 46(4)(i), സെക്ഷൻ 56 എന്നിവ പ്രകാരം ആർ.ബി.ഐ.യ്ക്ക് മേൽ നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ.ബി.ഐ പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം/ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ എന്നിവ സംബന്ധിച്ച പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

പ്രസ്തുത ബാങ്ക്

  1. ഡയറക്ടർമാർക്ക് വായ്പകൾ അനുവദിച്ചു;

  2. ഒരൊറ്റ വായ്പക്കാരനുമായുള്ള ഇടപാടിന് (exposure) നിശ്ചയിച്ചിട്ടുള്ള നിയന്ത്രണ പരിധി ലംഘിച്ചു; കൂടാതെ,

  3. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കുള്ള (മൊത്തം) സുരക്ഷാ പരിധിയും (prudential limit) കൗണ്ടർ-പാർട്ടി പരിധിയും ലംഘിച്ചു..

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)      
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2026-2027/956

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰