ജൂലൈ 27, 2026
മഹാരാഷ്ട്രയിലെ റായ് ഗഡ് ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.
1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ (BR Act) വകുപ്പ് 20(1) -നൊപ്പം വായിക്കേണ്ട വകുപ്പ് 56 -ലെ വ്യവസ്ഥകളും, 'സഹകരണ ബാങ്കുകൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ (CICs) അംഗത്വം നേടുന്നതുമായി' ബന്ധപ്പെട്ട് ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും ലംഘിച്ചതിന്, മഹാരാഷ്ട്രയിലെ റായ് ഗഡ് ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ.) 2026 ജൂലൈ 23-ലെ ഉത്തരവിലൂടെ 10.10 ലക്ഷം രൂപയുടെ (പത്തുലക്ഷത്തി പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ വകുപ്പ് 47A(1)(c) നൊപ്പം വായിക്കേണ്ട വകുപ്പ് 46(4)(i), വകുപ്പ് 56 എന്നിവയും, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005-ലെ വകുപ്പ് 25(1)(iii) നൊപ്പം വായിക്കേണ്ട വകുപ്പ് 23(4) എന്നിവയും പ്രകാരം ആർ.ബി.ഐ.യ്ക്ക് (RBI) മേൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം/ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച എന്നിവ സംബന്ധിച്ച പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, മറ്റുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:
പ്രസ്തുത ബാങ്ക്
-
ഡയറക്ടറുമായി ബന്ധപ്പെട്ട വായ്പയ്ക്ക് അനുമതി നൽകി; കൂടാതെ
-
തങ്ങളുടെ വായ്പക്കാരുടെ വായ്പാ വിവരങ്ങൾ എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്കും റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2026-2027/763 |