ജൂലൈ 20, 2026
മഹാരാഷ്ട്രയിലെ കോലാപൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.
1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ (ബി.ആർ.ആക്‌ട്) വകുപ്പ് 20(1) -നൊപ്പം വായിക്കേണ്ട വകുപ്പ് 56 -ലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ കോലാപ്പൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്‌തുത ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2026 ജൂലൈ 17-ലെ ഉത്തരവു പ്രകാരം 13.30 ലക്ഷം രൂപയുടെ (പതിമൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ. ആക്റ്റിലെവകുപ്പ് 47A(1)(c)യോടൊപ്പം ചേർത്തുവായിക്കേണ്ട വകുപ്പുകൾ 46(4)(i), 56 എന്നിവ പ്രകാരം ആർ.ബി.ഐ.യ്ക്കുമേൽ നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകൾ പാലിക്കാത്തതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിനെക്കുറിച്ച് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും നേരിട്ടുള്ള ഹിയറിംഗിൽ നടത്തിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:
പ്രസ്തുത ബാങ്ക്, ഡയറക്ടറുമായി ബന്ധപ്പെട്ട വായ്പകൾ അനുവദിച്ചിരുന്നു..
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2026-2027/717 |