Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (372.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/07/2026
മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലുള്ള നിർമ്മൽ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ജൂലൈ 02, 2026

മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലുള്ള നിർമ്മൽ അർബൻ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.

'ഒറ്റപ്പെട്ടതും കൂട്ടായതുമായ വായ്പക്കാർ/കക്ഷികൾ എന്നിവർക്കുള്ള എക്സ്‌പോഷർ പരിധികൾ, വലിയ എക്സ്‌പോഷറുകൾ, മുൻഗണനാ മേഖല വായ്പാ ടാർഗെറ്റിലെ ഭേദഗതി (UCB-കൾക്ക്)' എന്നിവ സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, 'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (SAF)' പ്രകാരമുള്ള പ്രവർത്തനപരമായ നിർദ്ദേശങ്ങൾ ലംഘിച്ചതിനും, മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലുള്ള നിർമ്മൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്‌തുത ബാങ്ക്) ആർ.ബി.ഐ. 2026 ജൂൺ 30-ലെ ഉത്തരവു പ്രകാരം ആർ.ബി.ഐ. 1 ലക്ഷം രൂപയുടെ (രൂപ ഒരു ലക്ഷം മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ വകുപ്പ് 47A(1)(c)നൊപ്പം ചേർത്തു വായിയ്ക്കേണ്ട വകുപ്പുകൾ 46(4)(i), 56 എന്നിവ പ്രകാരം ആർ.ബി.ഐ.യ്ക്ക് മേൽ നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ.ബി.ഐ. പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടി, ബാങ്ക് സമർപ്പിച്ച അധിക വിവരങ്ങൾ, വാക്കാലുള്ള വിശദീകരണങ്ങൾ എന്നിവ പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (SAF) കീഴിലുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പ്രസ്‌തുത ബാങ്ക് വരുത്തിയ വീഴ്ചകൾ താഴെ പറയുന്നവയാണ്:

  1. ചില സന്ദർഭങ്ങളിൽ, പുതിയ വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള 'സിംഗിൾ ബോറോവർ എക്സ്പോഷർ ലിമിറ്റ്' (ഒറ്റ വായ്പക്കാരന് നൽകാവുന്ന പരമാവധി തുകയുടെ പരിധി), ബാധകമായ നിയന്ത്രണ പരിധിയുടെ 50 ശതമാനമായി കുറച്ചില്ല; കൂടാതെ

  2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശനിരക്ക് ചില നിക്ഷേപങ്ങൾക്ക് നൽകി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2026-2027/597

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰