Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (377.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/06/2026
പഞ്ചാബിലെ ജലന്ധറിലുള്ള ദി സിറ്റിസൺസ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ജൂൺ 29, 2026

പഞ്ചാബിലെ ജലന്ധറിലുള്ള ദി സിറ്റിസൺസ് അർബൻ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.

'എക്സ്പോഷർ മാനദണ്ഡങ്ങളും നിയമപരമായ/മറ്റ് നിയന്ത്രണങ്ങളും' (Exposure Norms and Statutory / Other Restrictions), 'പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾക്കായുള്ള സമഗ്ര സൈബർ സുരക്ഷാ ചട്ടക്കൂട് – ഘട്ടംഘട്ടമായുള്ള സമീപനം' (Comprehensive Cyber Security Framework for Primary (Urban) Cooperative Banks (UCBs) – A Graded Approach) എന്നിവ സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, പഞ്ചാബിലെ ജലന്ധറിലുള്ള ദി സിറ്റിസൺസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്‌തുത ബാങ്ക്) മേൽ ആർ.ബി.ഐ. 2026 ജൂൺ 25-ലെ ഉത്തരവു പ്രകാരം 5 ലക്ഷം രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ വകുപ്പ് 47A(1)(c)നൊപ്പം വായിയ്ക്കേണ്ട വകുപ്പുകൾ 46(4)(i), 56 എന്നിവ പ്രകാരം ആർ.ബി.ഐ.യ്ക്ക് മേൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ.ബി.ഐ. പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും മറ്റുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

പ്രസ്‌തുത ബാങ്ക് താഴെ പറയുന്ന കാര്യങ്ങളിൽ വീഴ്ച വരുത്തിയിട്ടുണ്ട്:

  1. നിശ്ചിത നിയന്ത്രണ പരിധിക്ക് അപ്പുറം ചില നാമമാത്ര അംഗങ്ങൾക്ക് വായ്പകൾ അനുവദിച്ചു; കൂടാതെ

  2. കോർ ബാങ്കിംഗ് സംവിധാനം (Core Banking Solution) ഉപയോഗിക്കുന്നതിന് 'ടു-ഫാക്ടർ ഓതന്റിക്കേഷൻ' (two-factor authentication) സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2026-2027/560

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰