Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (370.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/06/2026
ഹൈദരാബാദിലെ ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ജൂൺ 29, 2026

ഹൈദരാബാദിലെ ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പകളും അഡ്വാൻസുകളും', 'ചെറിയ തുകയ്ക്കുള്ള വായ്പകൾ - പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ (UCBs)' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ..ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഹൈദരാബാദിലെ ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനു (പ്രസ്‌തുത ബാങ്ക്) മേൽ ആർ.ബി.ഐ. 2026 ജൂൺ 25-ലെ ഉത്തരവിലൂടെ 1.50 ലക്ഷം രൂപയുടെ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ വകുപ്പ് 47A(1)(c)നോടൊപ്പം ചേർത്തു വായിയ്ക്കേണ്ട വകുപ്പുകൾ 46(4)(i), 56 എന്നിവ പ്രകാരം ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ.ബി.ഐ. പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും നേരിട്ടുള്ള വാദം കേൾക്കൽ വേളയിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും മറ്റുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

പ്രസ്‌തുത ബാങ്ക്

  1. ഡയറക്ടർമാരുമായി ബന്ധപ്പെട്ട വായ്പകൾക്ക് അനുമതി നൽകി; കൂടാതെ

  2. 2025 മാർച്ച് 31-ഓടെ, ആകെ വായ്പകളുടെയും അഡ്വാൻസുകളുടെയും കുറഞ്ഞത് 40 ശതമാനമെങ്കിലും ചെറിയ തുകയ്ക്കുള്ള വായ്പകളായിരിക്കുമെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2026-2027/562

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰