മേയ് 04, 2026
മഹാരാഷ്ട്രയിലെ പണ്ഡർപൂരിലെ പണ്ഡർപൂർ അർബൻ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.
'ആസ്തികളുടെ വർഗ്ഗീകരണം, അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി (Non-Performing Assets) കണക്കാക്കൽ' എന്നിവ സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ പന്ധർപൂർ ആസ്ഥാനമായുള്ള പന്ധർപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്‌തുത ബാങ്ക്) മേൽ ആർ.ബി.ഐ. 2026 ഏപ്രിൽ 29-ലെ ഉത്തരവു പ്രകാരം 2 ലക്ഷം രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ വകുപ്പ് 47A(1)(c)നോടൊപ്പം വകുപ്പുകൾ 46(4)(i), 56 എന്നിവ പ്രകാരം ആർ.ബി.ഐ.ക്കു മേൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ.ബി.ഐ പ്രസ്‌തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ.യുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശം പാലിക്കാത്തതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിനെക്കുറിച്ച് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും മറ്റുള്ള സമർപ്പണങ്ങളും നേരിട്ടുള്ള ഹിയറിംഗിൽ നടത്തിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം പ്രസ്‌തുത ബാങ്കിനെതിരായ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:
പ്രസ്‌തുത ബാങ്ക് നിലവിലുള്ള നിഷ്‌ക്രിയ വായ്പകൾ (non-performing loans) തിരിച്ചടയ്ക്കുന്നതിനായി ചില വായ്പക്കാർക്ക് അധിക വായ്പാ സൗകര്യങ്ങൾ അനുവദിച്ചിരുന്നു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2026-2027/200 |