Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (299.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/04/2026
എബിക്സ് പേയ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഏപ്രിൽ 23, 2026

എബിക്സ് പേയ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ
ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'ഉപഭോക്താവിനെ തിരിച്ചറിയൽ' (കെ.വൈ.സി) സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, എബിക്സ് പേയ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു (പ്രസ്‌തുത കമ്പനി) മേൽ ആർ.ബി.ഐ. 2026 ഏപ്രിൽ 17-ലെ ഉത്തരവു പ്രകാരം 80,000 രൂപ (എൺപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 'പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007'-ലെ വകുപ്പ് 30(1) -നൊപ്പം വായിക്കേണ്ട വകുപ്പ് 26(6) പ്രകാരം ആർ.ബി.ഐ.യ്ക്ക് മേൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്..

2024 ജൂൺ മുതൽ 2025 മെയ് വരെയുള്ള കാലയളവിലേക്ക് കമ്പനിയുടെ നിയമപരമായ പരിശോധന ആർ.ബി.ഐ നടത്തി. ആർ.ബി.ഐ.യുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശം പാലിക്കാത്തതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിനെക്കുറിച്ച് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്‌തുത കമ്പനിക്ക് നോട്ടീസ് നൽകി. നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ച ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം പ്രസ്‌തുത കമ്പനിക്കെതിരായ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

പ്രസ്‌തുത കമ്പനി തങ്ങളുടെ ഉപഭോക്താക്കളെ അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2026-2027/130

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰