23 മാർച്ച് 2026
താനൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന്മേൽ ഭാരതീയ
റിസർവ് ബാങ്ക് പിഴ ചുമത്തി
2026 മാർച്ച് 20-ലെ ഉത്തരവ് പ്രകാരം, കേരളത്തിലെ താനൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന്മേൽ (ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (കെ വൈ സി) എന്ന വിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിശ്ചിത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയ്ക്കാണ് ഈ നടപടി. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), സെക്ഷൻ 56 എന്നിവയുമായി ചേർത്ത് വായിക്കാവുന്ന സെക്ഷൻ 47A(1)(c) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.
മേൽ പറഞ്ഞ ബാങ്കിൽ 2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആസ്പദമാക്കി, റിസർവ് ബാങ്ക് സ്റ്റാറ്റുട്ടറി ഇൻസ്‌പെക്ഷൻ നടത്തിയിരുന്നു. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ സംബന്ധിച്ച സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ ലംഘിച്ചതിന് എന്തുകൊണ്ട് പിഴ ചുമത്താൻ പാടില്ല എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള മറുപടിയും വ്യക്തിഗത വിചാരണാ വേളയിൽ ബാങ്ക് സമർപ്പിച്ച വാദമുഖങ്ങളും പരിശോധിച്ച ശേഷം, താഴെ പറയുന്ന കുറ്റം നിലനിൽക്കുന്നതാണെന്നും സാമ്പത്തിക പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്നും റിസർവ് ബാങ്ക് കണ്ടെത്തുകയുണ്ടായി:
ബാങ്ക് തങ്ങളുടെ ഇടപാടുകാരുടെ കെ.വൈ.സി രേഖകൾ സെൻട്രൽ കെ.വൈ.സി റെക്കോർഡ്സ് രജിസ്ട്രിയിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തി.
ഈ നടപടി നിയന്ത്രണപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ബാങ്ക് തങ്ങളുടെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ബാധിക്കുന്ന പ്രഖ്യാപനമല്ല. കൂടാതെ, ഈ സാമ്പത്തിക പിഴ ചുമത്തുന്നത് ബാങ്കിനെതിരെ റിസർവ് ബാങ്ക് സ്വീകരിക്കാനിടയുള്ള മറ്റ് നിയമപരമായ നടപടികളെ ബാധിക്കുന്നതുമല്ല
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/2312 |