നവംബര്‍ 20, 2025
കര്‍ണാടക ബാഗല്‍കോട്ടിലെ ശ്രീ ബസവേശ്വര്‍ സഹകാരി ബാങ്ക്
നിയമിത യ്ക്കു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
‘വരുമാനം തിരിച്ചറിയല്‍ (ഇന്‍കം റെക്കഗ്നിഷന്‍), ആസ്തികളുടെ വര്‍ഗ്ഗീകരണം (അസെറ്റ് ക്ലാസ്സിഫിക്കേക്ഷന്‍), കരുതല്‍ നടപടികള്‍ (പ്രൊവിഷനിങ്) കൂടാതെ മറ്റ് ബന്ധപ്പെട്ട കാര്യങ്ങള്‍ - യൂ സി ബി കള്‍’ എന്നതും, ‘ഭാരതീയ റിസര്‍വ് ബാങ്ക് (സഹകരണ ബാങ്കുകള്‍ - നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക് ) നിര്‍ദ്ദേശങ്ങള്‍’ 2016 , എന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 നവംബര്‍ 12 ലെ ഉത്തരവു പ്രകാരം, കര്‍ണാടക ബാഗല്‍കോട്ടിലെ ശ്രീ ബസവേശ്വര്‍ സഹകാരി ബാങ്ക് നിയമിത യ്ക്കു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 1,00,000 രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്,
-
വരുമാനം തിരിച്ചറിയല്‍ (ഇന്‍കം റെക്കഗ്നിഷന്‍), ആസ്തികളുടെ വര്‍ഗ്ഗീകരണം (അസെറ്റ് ക്ലാസ്സിഫിക്കേക്ഷന്‍), കരുതല്‍ നടപടികള്‍ (പ്രൊവിഷനിങ്) എന്നീ മാനദണ്ഡങ്ങള്‍ക്കനുസരണമായി ചില നിശ്ചിത വായ്പ അക്കൌണ്ടുകളെ നിഷ്ക്രിയ ആസ്ടികളായി തരം തിരിക്കുന്നതില്‍ വീഴ്ച വരുത്തി, കൂടാതെ
-
അര്‍ഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ ചില നിശ്ചിത സമ്പാദ്യ നിക്ഷേപ അക്കൌണ്ടുകള്‍ (സേവിംഗ്സ് ഡിപ്പോസിറ്റ് അക്കൌണ്ട്സ്) ആരംഭിച്ചു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/1537 |