Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (374.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/11/2025
ഒഡീഷയിലെ ഗ്ലോമോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ
ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

നവംബര്‍ 20, 2025

ഒഡീഷയിലെ ഗ്ലോമോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ
ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

‘മാസ്റ്റര്‍ ഡയറക്ഷന്‍ - ഭാരതീയ റിസര്‍വ് ബാങ്ക് (ബാങ്കിംഗിതര ധനകാര്യ കമ്പനി – നിലവാരാധിഷ്ഠിത നിയന്ത്രണങ്ങള്‍) നിര്‍ദ്ദേശങ്ങള്‍, 2023 എന്ന വിഷയത്തില്‍ ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 നവംബര്‍ 13 ലെ ഉത്തരവു പ്രകാരം, ഒഡീഷയിലെ ഗ്ലോമോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 4,00,000 രൂപ (നാലു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ വകുപ്പ് 58 ജി യുടെ ഉപവകുപ്പ് (1) ന്‍റെ നിബന്ധന (ബി) യും വകുപ്പ് 58 ബി യുടെ ഉപവകുപ്പ് (5) ന്‍റെ നിബന്ധന (എ എ) യും തമ്മില്‍ കൂട്ടി വായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ആര്‍.ബി.ഐ യും പ്രസ്തുത കമ്പനിയും തമ്മില്‍ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന കത്തിടപാടുകള്‍ ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിക്കുന്നില്ല എന്നു വെളിപ്പെടുത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്ക് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും കൂടാതെ അധിക സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത കമ്പനി, അതിന്‍റെ മാനേജ്മെന്‍റില്‍ മാറ്റം പ്രാബല്ല്യത്തില്‍ വരുത്തുന്നതിന് ആര്‍ ബി ഐ യുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുവാദം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുകയും തല്‍ഫലമായി സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഒഴികെയുള്ള കമ്പനിയുടെ 30 ശതമാനത്തിലധികം ഡയറക്ടര്‍മാരുടെ മാറ്റത്തിന് കാരണമാവുകയും ചെയ്തു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)      
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1539

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰