Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (377.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/11/2025
തമിഴ് നാട്ടിലെ ദി കാരൈകുടി കോ-ഓപ്പെറേറ്റീവ് ടൌണ്‍ ബാങ്ക്
ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

നവംബര്‍ 10, 2025

തമിഴ് നാട്ടിലെ ദി കാരൈകുടി കോ-ഓപ്പെറേറ്റീവ് ടൌണ്‍ ബാങ്ക്
ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

“മൂലധന പര്യാപ്തതയെ സംബന്ധിച്ച പ്രുഡെന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ - പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ (യൂ സി ബി കള്‍)’ എന്നതും, കൂടാതെ, ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ എന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബിഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്, 2025 നവംബര്‍ 06 ലെ ഉത്തരവു പ്രകാരം, തമിഴ് നാട്ടിലെ ദി കാരൈകുടി കോ-ഓപ്പെറേറ്റീവ് ടൌണ്‍ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 1,50,000 രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്:

  1. സി ആര്‍ എ ആര്‍ (CRAR), അതിന്‍റെ കുറഞ്ഞ നിയന്ത്രണ പരിധിയേക്കാള്‍ കുറവായിരുന്നിട്ടു കൂടി, അതിന്‍റെ അംഗങ്ങള്‍ക്ക് ഓഹരി മൂലധനം തിരികെ നല്‍കുന്നതിന് അനുവദിച്ചു,

  2. സി ആര്‍ എ ആര്‍ (CRAR), അതിന്‍റെ കുറഞ്ഞ നിയന്ത്രണ പരിധിയേക്കാള്‍ കുറവായിരുന്നിട്ടു കൂടി, ഓഹരിയെ വായ്പയുമായി ബന്ധപ്പെടുത്തുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ ചില നിശ്ചിത വായ്പകള്‍ അനുവദിച്ചു, കൂടാതെ,

  3. ഉപഭോക്താക്കളുടെ ‌കെ വൈ സി വിവരങ്ങള്‍ സെന്‍ട്രല്‍ ‌കെ വൈ സി റെക്കാര്‍ഡ് സ് രെജിസ്ട്രി യില്‍ (സി കെ വൈ സി ആര്‍) നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)      
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1479

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰