Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (357.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/11/2025
മഹാരാഷ്ട്രയിലെ ലാത്തൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

നവംബർ 04, 2025

മഹാരാഷ്ട്രയിലെ ലാത്തൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പുകൾ 20 , 56 ഇവയോടൊപ്പം ചേർത്തിട്ടുള്ള വ്യവസ്ഥകളും 'നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക (കെ‌.വൈ‌.സി)' എന്നതിനെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളും പാലിക്കാത്തതിന്, 2025 ഒക്ടോബർ 14 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ ലാത്തൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ. 8.00 ലക്ഷം രൂപ (എട്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി.ആർ. ആക്ടിലെ വകുപ്പുകൾ 47A(1)(c), 46(4)(i) എന്നിവയോടൊപ്പം വകുപ്പ് 56 ചേർത്തു വായിക്കുമ്പോഴുള്ള വ്യവസ്ഥകൾ പ്രകാരം ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം / ആർ‌.ബി‌.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവയെക്കുറിച്ചുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, മറ്റു സമർപ്പണങ്ങൾ, വ്യക്തിഗത ഹിയറിംഗിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിഗണിച്ചതിനുശേഷം, മറ്റു വസ്തുതകളോടൊപ്പം പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്:

  1. ഡയറക്ടറുമായി ബന്ധമുള്ളവർക്ക് ചില വായ്പകൾ അനുവദിക്കുകയും പുതുക്കുകയും ചെയ്തു.

  2. ഉപഭോക്താക്കളുടെ കെ‌.വൈ‌.സി രേഖകൾ സെൻട്രൽ കെ‌.വൈ‌.സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി‌.കെ‌.വൈ‌.സി‌.ആർ) നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)      
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1450

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰