സെപ്റ്റംബർ 11, 2025
ഗുജറാത്ത്, അഹമ്മദാബാദ് ജില്ലയിലെ പ്രോഗ്രസീവ് മെർക്കന്റൈൽ
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.
'പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളിലെ പരിശോധന & ഓഡിറ്റ് സംവിധാനങ്ങൾ', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക', 'അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ സഹകരണ ബാങ്കുകളിലെ ഉപഭോക്താക്കളുടെ ഉപഭോക്തൃ സംരക്ഷണം - ബാധ്യത പരിമിതപ്പെടുത്തൽ' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 സെപ്റ്റംബർ 08 ലെ ഉത്തരവ് പ്രകാരം ഗുജറാത്ത് അഹമ്മദാബാദ് ജില്ലയിലെ പ്രോഗ്രസീവ് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ., 3.00 ലക്ഷം രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47A(1)(c) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി പരിഗണിച്ചതിനുശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ.കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്:
-
ഇടപാടുകളുടെ പരിശോധന തത്സമയം തന്നെ നടത്തുന്നതിനുപകരം മൂന്നുമാസത്തിൽ ഒരിക്കൽ മാത്രം നടത്തുകയും റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു.
-
ചില അക്കൗണ്ടുകളുടെ അപകട സാദ്ധ്യതാ വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം ആറ് മാസത്തിലൊരിക്കലെങ്കിലും നടത്തുന്നതിൽ പരാജയപ്പെട്ടു.
-
അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കെതിരെ എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിനുള്ള എസ്.എം.എസ്. അലേർട്ടുകൾക്ക് "മറുപടി" നൽകി തൽക്ഷണം പ്രതികരിക്കുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/1081 |