ഒക്ടോബർ 3, 2025
കർണാടകയിലെ ദി ഹസ്സൻ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ
ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പ് 19 നോടൊപ്പം വകുപ്പ് 56 ചേർത്തു വായിക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)' എന്നതിനെക്കുറിച്ചു ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, 2025 സെപ്റ്റംബർ 29 ലെ ഉത്തരവ് പ്രകാരം, കർണാടകയിലെ ദി ഹസ്സൻ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ. ഒരു ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബിആർ ആക്ടിലെ വകുപ്പ് 47A(1)(c) നോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്കു മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം / ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവയെക്കുറിച്ചുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിംഗിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിഗണിച്ചതിനുശേഷം, പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്:
-
ബി.ആർ. ആക്ടിന് വിരുദ്ധമായി മറ്റ് സഹകരണ സംഘങ്ങളുടെ ഓഹരികൾ കൈവശം വച്ചു.
-
ഉപഭോക്താക്കളുടെ കെ.വൈ.സി രേഖകൾ സെൻട്രൽ കെ.വൈ.സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി.കെ.വൈ.സി.ആർ) നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/1239 |