Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (377.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/09/2025
മഹാരാഷ്ട്ര ദഹാണു റോഡിലെ ‘ദി ദഹാണു റോഡ് ജനത കോ- ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

സെപ്റ്റംബർ 04, 2025

മഹാരാഷ്ട്ര ദഹാണു റോഡിലെ ‘ദി ദഹാണു റോഡ് ജനത കോ-
ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി

“മേല്‍നോട്ടപരിശോധനാ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട് (സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്- എസ് എ എഫ്)” എന്ന വിഷയത്തെ സംബന്ധിച്ച് ‘ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 സെപ്റ്റംബര്‍ 01 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര ദഹാണു റോഡിലെ ‘ദി ദഹാണു റോഡ് ജനത കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും അധികമായുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു:

പ്രസ്തുത ബാങ്ക്, എസ്.എ.എഫ് നു കീഴിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ, ചില നിശ്ചിത പുതിയ വായ്പകള്‍ക്കും അഡ്വാന്‍സുകള്‍ക്കും വേണ്ടുന്ന ഒറ്റയ്ക്കും കൂട്ടായും ഉള്ള വായ്പാ സ്വീകര്‍ത്താക്കള്‍ക്കുള്ള വെളിപ്പെടുത്തല്‍ പരിധി, (single and group borrower exposure limit), ആവശ്യമായ നിയന്ത്രണ പരിധിയുടെ 25 ശതമനത്തോളം വരെയെങ്കിലും കുറച്ചില്ല.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1038

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰