ആഗസ്റ്റ് 11, 2025
ഭുവനേശ്വറിലെ ദി ഉത്കൽ സഹകരണ ബാങ്ക് ലിമിറ്റഡിന് മേൽ
ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്.എ.എഫ്)' പ്രകാരം ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ, 'സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലെ (സി.ഐ.സി-കൾ) അംഗത്വം', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.)' എന്നിവയെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങൾ എന്നിവ പാലിക്കാത്തതിന്, 2025 ഓഗസ്റ്റ് 05 ലെ ഉത്തരവ് പ്രകാരം, ഭുവനേശ്വറിലെ ദി ഉത്കൽ സഹകരണ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2.53 ലക്ഷം രൂപ (രണ്ട് ലക്ഷത്തി അമ്പത്തി മൂവായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്തുവായിക്കുമ്പോഴും 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (റെഗുലേഷൻ) ആക്ടിലെ വകുപ്പുകൾ 25 ഉം 23 ഉം ചേർത്ത് വായിക്കുമ്പോഴും ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. കണ്ടെത്തലുകളനുസരിച്ച് ആർ.ബി.ഐ യുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റു പലതിന്റേയും കൂട്ടത്തിൽ, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്:
i. എസ്.എ.എഫ്. പ്രകാരമുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആർ.ബി.ഐ.യുടെ മുൻകൂർ അനുമതിയില്ലാതെ മൂലധന ചെലവ് നടത്തി.
ii. മൂന്ന് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
iiii. സെൻട്രൽ കെ.വൈ.സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി.കെ.വൈ.സി.ആർ) ഉപഭോക്താക്കളുടെ കെ.വൈ.സി രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടു.
iv. അക്കൗണ്ടുകളുടെ അപകട സാധ്യതാ വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകന സംവിധാനം (അത്തരം ആനുകാലികത ആറ് മാസത്തിലൊരിക്കലെങ്കിലും ആയിരിക്കണം) നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോലി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/882 |