Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (317.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/08/2025
കേരളത്തിൽ കാസറഗോഡിലെ ദി കാസറഗോഡ് കോ- ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

11 ഓഗസ്റ്റ് 2025

കേരളത്തിൽ കാസറഗോഡിലെ ദി കാസറഗോഡ് കോ-
ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ്
ബാങ്ക് പണപ്പിഴ ചുമത്തി

"ഒറ്റയ്ക്കും കൂട്ടമായും കടം വാങ്ങുന്നവർ / കക്ഷികൾക്കുള്ള എക്സ്പോഷറിന്റെ പരിധികളും വലിയ എക്സ്പോഷറുകളും, മുൻഗണനാ മേഖലയിലെ വായ്പകൾക്കുള്ള ടാർജെറ്റിലെ പരിഷ്കരണം - യുസിബികൾ', 'പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾക്കുള്ള (യുസിബികൾ) സമഗ്ര സൈബർ സുരക്ഷാ ചട്ടക്കൂട്', 'പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾക്കുള്ള (യുസിബികൾ) അടിസ്ഥാന സൈബർ സുരക്ഷാ ചട്ടക്കൂട്' എന്നീ വസ്തുതകളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 2025 ഓഗസ്റ്റ് 07 ലെ ഉത്തരവ് പ്രകാരം, കേരളത്തിലെ കാസറഗോഡിലുള്ള ദി കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47എ(1)(സി) യും വകുപ്പുകൾ 46(4)(i) യും 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ. യ്ക്ക് മേൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ യുടെ മാർഗ്ഗരേഖകളും അതു സംബന്ധിച്ച അനുബന്ധ നിർദ്ദേശങ്ങളും പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ, എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

പ്രസ്തുത ബാങ്ക്:

i. പരസ്പരബന്ധമുള്ള ഇടപാടുകാർക്ക് അനുവദനീയമായ ഗ്രൂപ്പ് എക്‌സ്‌പോഷർ പരിധിയിൽക്കവിഞ്ഞ വായ്പകളും അഡ്വാൻസുകളും അനുവദിച്ചു.

ii. ആർ.ബി.ഐ. യുടെ നിർദ്ദേശ പ്രകാരം സൈബർ സുരക്ഷാ ചട്ടക്കൂടിന് കീഴിലുള്ള ചില സൈബർ സുരക്ഷാ നിയന്ത്രണ നടപടികളും ആവശ്യകതകളും നടപ്പിലാക്കിയിട്ടില്ല.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/886

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰