Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (436.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/02/2025
ഗുജറാത്ത്, വഡോദര ജില്ലയിലെ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഫെബ്രുവരി 24, 2025

ഗുജറാത്ത്, വഡോദര ജില്ലയിലെ മഹിളാ സഹകാരി ബാങ്ക്
ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'നിങ്ങളുടെ ഉപഭോക്‌തൃ മാനദണ്ഡങ്ങൾ അറിയുക (കെ.വൈ.സി.)'’ എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ഫെബ്രുവരി 19 ലെ ഒരു ഉത്തരവ് പ്രകാരം, ഗുജറാത്തിലെ വഡോദര ജില്ലയിലെ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിന് മേൽ (പ്രസ്തുത ബാങ്ക്) ആർ.ബി.ഐ, 25,000/- (ഇരുപത്തയ്യായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 എന്നീ വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ‌.ബി‌.ഐ, പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ യുടെ മാർഗ്ഗരേഖകളും അതു സംബന്ധിച്ച അനുബന്ധ നിർദ്ദേശങ്ങളും പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ, മറ്റുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

നിശ്ചിത സമയപരിധിക്കുള്ളിൽ ഉപഭോക്താക്കളുടെ കെ‌.വൈ‌.സി രേഖകൾ സെൻട്രൽ കെ‌.വൈ‌.സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി‌.കെ‌.വൈ‌.സി‌.ആർ) അപ്‌ലോഡ് ചെയ്യുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/2239

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰