നവംബർ 25, 2024
ഗുജറാത്ത്, ലുണാവാഡയിലെ ദി ലുണാവാഡാ നാഗരിക്
സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി
‘സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലുള്ള (സിഐസി) അംഗത്വം', ‘പ്രവർത്തിയ്‌ക്കേണ്ട സ്ഥലവിന്യാസം, ബ്രാഞ്ച് ഓതറൈസേഷൻ നയം, എക്സ്റ്റൻഷൻ കൗണ്ടറുകൾ, എടിഎമ്മുകൾ എന്നിവയുടെ തുറക്കൽ/നവീകരണം, ഓഫീസുകളുടെ ഇടം മാറ്റൽ /വിഭജനം/അടയ്ക്കൽ,’ ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)” എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2024 നവംബർ 20 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, ലുണാവാഡയിലെ ദി ലുണാവാഡാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,10,000/- രൂപ (രണ്ടു ലക്ഷത്തി പതിനായിരം മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ചതും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ് 2005 ലെ 25 ആം വകുപ്പും പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി ആർ.ബി.ഐ. നിയമപരമായ പരിശോധന നടത്തി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്
-
വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് വിവരങ്ങൾ മൂന്ന് സി.ഐ.സി-കൾക്ക് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
-
ആർ.ബി.ഐയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ഓൺ-സൈറ്റ് ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എ.ടി.എം) തുറന്നു.
-
ഉപഭോക്താക്കളുടെ കെ.വൈ.സി. അപകടസാധ്യത അടിസ്ഥാനമാക്കി പുതുക്കുന്നതിലും അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണം നിശ്ചിത സമയക്രമത്തിൽ അവലോകനം ചെയ്യുന്നതിലും പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1580 |