നവംബർ 25, 2024
ഗുജറാത്ത്, ഖേഡയിലെ ദി കപാഡ്‌വഞ്ജ് പീപ്പിൾസ് കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി
1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്ട്) വകുപ്പ് 26എ എന്നതിനൊപ്പം വകുപ്പ് 56ഉം അനുസരിച്ചുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും ‘'നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.)' എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2024 നവംബർ 18 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, ഖേഡയിലെ ദി കപാഡ്‌വഞ്ജ് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 3,00,000/- രൂപ (മൂന്നു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി ആർ.ബി.ഐ. നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം/ആർബിഐ നിർദ്ദേശങ്ങളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്
-
അർഹമായ അവകാശപ്പെടാത്ത തുകകൾ നിശ്ചിത സമയത്തിനുള്ളിൽ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ല.
-
കറൻ്റ് അക്കൗണ്ടുകളിൽ കൂടിയല്ലാതെയും പലിശ രഹിത നിക്ഷേപങ്ങൾ സ്വീകരിച്ചു.
-
ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് മുഴുവൻ വരുമാനവും ഒഴിവാക്കപ്പെടാത്ത സ്ഥാപനങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറന്നു.
-
കെ.വൈ.സി.യുടെ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പുതുക്കൽ നടത്തുന്നതിലും നിശ്ചിത കാലക്രമത്തിൽ അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണം അവലോകനം ചെയ്യുന്നതിലും പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1578 |