നവംബർ 21, 2024
ഗുജറാത്ത്, വഡോദര ജില്ല, കർജനിലെ ദി കർജൻ നാഗരിക് സഹകാരി
ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 (ബി.ആർ.ആക്ട്) ലെ 18, 26എ എന്നീ വകുപ്പുകൾക്കൊപ്പം 56 ആം വകുപ്പും കൂട്ടി വായിച്ച പ്രകാരം വ്യവസ്ഥകൾ ലംഘിച്ചതിനും 'സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലുള്ള (സിഐസി) അംഗത്വം’, ‘പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) മറ്റ് ബാങ്കുകളിൽ നിക്ഷേപം സൂക്ഷിക്കുക,’ ‘നിങ്ങളുടെ ഉപഭോക്‌തൃ (കെവൈസി) മാനദണ്ഡങ്ങൾ അറിയുക’ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2024 നവംബർ 15 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, വഡോദര ജില്ല, കർജനിലെ ദി കർജൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,10,000/- രൂപ (രണ്ടു ലക്ഷത്തി പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളുടെയും, 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റിലെ 25 ആം വകുപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി ആർ.ബി.ഐ. നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം/ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട്, ആർ.ബി.ഐ. എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും അധിക സമർപ്പണങ്ങളുടെ പരിശോധന എന്നിവ പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക് പരാജയപ്പെട്ട വസ്തുതകൾ:
-
നിശ്ചിത സമയത്തിനുള്ളിൽ അർഹതയുള്ള അവകാശം ഉന്നയിക്കാത്ത തുകകൾ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് മാറ്റുക.
-
2021-22 സാമ്പത്തിക വർഷത്തിലെ ചില ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ ക്യാഷ് റിസർവ് അനുപാതം നിലനിർത്തുക.
-
വായ്പയെടുക്കുന്നവരുടെ 2023 മാർച്ച് 31-പ്രകാരമുള്ള ക്രെഡിറ്റ് വിവരങ്ങൾ നാല് സി.ഐ.സി-കളിൽ ഏതെങ്കിലും ഒന്നിന് സമർപ്പിക്കുക.
-
പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് കൌണ്ടർപാർട്ടി എക്സ്പോഷർ പരിധി പാലിക്കുക.
-
നിർദ്ദേശിക്കപ്പെട്ട കൃത്യമായ ഇടവേളകളിൽ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള ചില ഉപഭോക്താക്കളുടെ കെ.വൈ.സി.വിവരങ്ങൾ പുതുക്കുക.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1554 |