Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (419.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/01/2025
തമിഴ്‌നാട്ടിലെ മുക്കുപ്പേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ജനുവരി 17, 2025

തമിഴ്‌നാട്ടിലെ മുക്കുപ്പേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ് എ എഫ്‌)' പ്രകാരം ആർ‌ബി‌ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങളും, 'ഡയറക്ടർമാർ, അവരുടെ ബന്ധുക്കൾ, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ / കമ്പനികൾ എന്നിവർക്കുള്ള വായ്പകളും അഡ്വാൻസുകളും', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)' എന്നിവയെപ്പറ്റിയുള്ള ചില നിബന്ധനകളും പാലിക്കാത്തതിന്, 2025 ജനുവരി 03 ലെ ഉത്തരവ് പ്രകാരം, തമിഴ്‌നാട്ടിലെ മുക്കുപ്പേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) 1.75 ലക്ഷം രൂപ (ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ മാത്രം) പിഴ ചുമത്തി.1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർ‌.ബി.‌ഐ. നിയമപരമായ ഒരു പരിശോധന നടത്തുകയുണ്ടായി. ആർ‌.ബി‌.ഐ. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്:

  1. എൻ‌പി‌എകളുടെ വ്യാപ്തി കൂടുതലുള്ള മേഖലയിലേക്കുള്ള എക്സ്പോഷർ വർദ്ധിപ്പിച്ചപ്പോൾ എസ്‌എ‌എഫിന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചില്ല;

  2. ഡയറക്റ്റര്മാരുമായി ബന്ധപ്പെട്ട ലോണുകൾ അനുവദിച്ചു

  3. നിശ്ചിത സമയപരിധിക്കുള്ളിൽ ഉപഭോക്താക്കളുടെ കെ‌വൈ‌സി രേഖകൾ സെൻ‌ട്രൽ കെ‌വൈ‌സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി‌കെ‌വൈ‌സി‌ആർ) അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടു.

ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1953

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰