Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (357.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/11/2024
ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ ദി മാൻസ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

നവംബർ 18, 2024

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ ദി മാൻസ നാഗരിക്
സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

‘നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ സംബന്ധിച്ച് ആർ.ബി.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2024 നവംബർ 12 ലെ ഒരു ഉത്തരവ് പ്രകാരം, ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ ദി മാൻസ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 50,000 (അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർ‌ബി‌ഐ നിയമപരമായ ഒരു പരിശോധന നടത്തുകയുണ്ടായി. ആർ ബി ഐ നിർദ്ദേശങ്ങൾ പാലിക്കപെടുന്നില്ലെന്ന സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ താഴെപ്പറയുന്ന പിഴ ചുമത്തേണ്ടുന്ന ചാർജ് നിലനിൽക്കുന്നതായും ആർബിഐ കണ്ടെത്തി.

കാലാവധി കഴിഞ്ഞിട്ടും അവകാശപ്പെടാതെ കിടന്ന ചില ടേം -ഡിപ്പോസിറ്റ്കൾക്ക്, കാലാവധി പൂർത്തിയായ തീയതി മുതൽ ഡിപ്പോസിറ്റ് മടക്കിനൽകിയ തീയതി വരെ ബാധകമായ പലിശ നൽകുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തൽ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1531

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰