Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (381.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/11/2024
ഗുജറാത്തിലെ വഡോദരയിലുള്ള എം.എസ്. കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

നവംബർ 18, 2024

ഗുജറാത്തിലെ വഡോദരയിലുള്ള എം.എസ്. കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘നിക്ഷേപങ്ങളുടെ പലിശ നിരക്ക്', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC)' എന്നീ വസ്തുതകളിൽ ആർ‌.ബി‌.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഗുജറാത്തിലെ വഡോദരയിലുള്ള എം.എസ്. കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ.) 2024 നവംബർ 12 ലെ ഉത്തരവ് പ്രകാരം 1.50 ലക്ഷം രൂപ (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനോടൊപ്പം വകുപ്പുകൾ 46(4)(i) യും 56 ഉം ചേർത്ത് വായിക്കുമ്പോൾ, ആർ.ബി.ഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ‌.ബി‌.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ യുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

താഴെപ്പറയുന്ന വസ്തുതകൾ പാലിക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു:

  1. (എ) കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ തിരിച്ചടവ് തീയതി വരെയുള്ള കാലാവധി കഴിഞ്ഞും അവകാശികളെത്താതെ തുടരുന്ന സ്ഥിര നിക്ഷേപങ്ങൾ, (ബി) ഞായറാഴ്ചകൾ/അവധി ദിവസങ്ങൾ/ബിസിനസ് ഇതര പ്രവൃത്തി ദിവസങ്ങൾ എന്നിവയിൽ കാലാവധി പൂർത്തിയായി തുടർന്നുള്ള പ്രവൃത്തി ദിവസങ്ങളിൽ പിൻവലിക്കപ്പെടുന്ന നിക്ഷേപങ്ങൾ, (സി) മരണമടഞ്ഞ ചില വ്യക്തിഗത നിക്ഷേപകരുടെ/ഏക ഉടമസ്ഥാവകാശ കമ്പനികളുടെ കറന്റ് അക്കൗണ്ടുകളിലുള്ള, അവരുടെ മരണ തീയതി മുതൽ അവരുടെ അവകാശികൾക്ക് പ്രസ്തുത തുക മടക്കി നൽകുന്ന തീയതി വരെയുള്ള തുകകൾ, എന്നിവയ്ക്ക് അർഹമായ പലിശ നൽകുക.

  2. ഉയർന്ന അപകടസാധ്യതയുള്ള ചില ഉപഭോക്താക്കളുടെ കെ‌.വൈ‌.സി ഇടയ്ക്കിടെ പുതുക്കുക.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1530

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰