28 നവംബർ 2024
കേരളത്തിലെ തൃശൂരിലുള്ള മാക്‌സ്‌വാല്യൂ ക്രെഡിറ്റ്‌സ് ആൻഡ്
ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തുന്നു
'ബാങ്കിതര സാമ്പത്തിക കമ്പനികൾ - വ്യവസ്ഥാപരമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ സ്വീകരിയ്ക്കാത്തതും നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നതുമായ കമ്പനികൾക്കുള്ള (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ 2016', ‘ബാങ്കിതര സാമ്പത്തിക കമ്പനികൾ പൊതു നിക്ഷേപങ്ങൾ സ്വീകരിക്കൽ (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2016’ - എന്നിവയിലെ ചില നിർദ്ദേശങ്ങൾ പാലിയ്ക്കാത്തതിനാൽ 2024 നവംബർ 25 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസർവ് ബാങ്ക്, കേരളത്തിലെ തൃശ്ശൂരിലുള്ള മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനു (കമ്പനി) മേൽ 4.50 ലക്ഷം രൂപ (നാലു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 58 ബി(5)(എഎ), സെക്ഷൻ 58 ജി(1)(ബി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
കമ്പനിയുടെ 2021 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള നിയമപരമായ പരിശോധന നടത്തിയിരുന്നു. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ കമ്പനിയ്ക്ക് ഒരു നോട്ടീസ് അയച്ചു. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിംഗിൽ കമ്പനി നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, കമ്പനിയ്‌ക്കെതിരെ പണപ്പിഴ ചുമത്താൻ കാരണമായ താഴെപ്പറയുന്ന ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർബിഐ കണ്ടെത്തി:
കമ്പനി:
-
പെയ്ഡ് അപ്പ് ഇക്വിറ്റി മൂലധനത്തിന്റെ 26 ശതമാനത്തിലധികം ഓഹരിയിൽ മാറ്റം വരുത്തുന്നതിന് ആർ.ബി.ഐ.യുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങുന്നതിൽ പരാജയപ്പെട്ടു;
-
ആർ.ബി.ഐയുടെ സമ്മതമില്ലാതെ സബോർഡിനേറ്റഡ് ഡെബ്റ്റ്സ് നികത്തി;
-
നിക്ഷേപങ്ങൾ സ്വീകരിയ്ക്കാത്ത ഒരു ബാങ്കിതര സാമ്പത്തിക കമ്പനിയായിരുന്നിട്ടും സബോർഡിനേറ്റഡ് ഡെബ്റ്റ്സ് / നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ എന്നിവയുടെ രൂപത്തിൽ പൊതു നിക്ഷേപങ്ങൾ സ്വീകരിച്ചു;
-
വാർഷിക സാമ്പത്തിക സ്‌റ്റേറ്റ്മെന്റുകളിൽ ചില വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, ബാധകമായ നിയമങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ കമ്പനി അതിന്റെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തുന്നത് കമ്പനിക്കെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റ് നടപടികളെക്കുറിച്ച് യാതൊരു മുൻവിധിയുമില്ലാതെയാണ്.
(പുനീത് പഞ്ചോലി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1604 |