ഒക്ടോബര്‍ 21, 2024
മഹാരാഷ്ട്ര മുംബൈയിലെ ‘ഫാമിലി ഹോം ഫിനാന്‍സ് പ്രൈവറ്റ്
ലിമിറ്റഡിന്‘ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)” എന്ന വിഷയത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതിന്, 2024 ഒക്ടോബര്‍ 17 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ ‘ഫാമിലി ഹോം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1987 ലെ നാഷണല്‍ ഹൌസിംഗ് ബാങ്ക് ആക്ടിലെ 52എ വകുപ്പ് പ്രകാരം ആർ. ബി. ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പ്രസ്തുത കമ്പനിയുടെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2022 വരെയും 31 മാര്‍ച്ച് 2023 വരെയും ഉള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണല്‍ ഹൌസിംഗ് ബാങ്ക് നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രസ്തുത കമ്പനിക്ക്, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് നോട്ടിസ് നല്‍കുകയുണ്ടായി.
നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങ്ങില്‍ നല്കിയ വാക്കാലുള്ള മറുപടിയും കൂടാതെ, പ്രസ്തുത കമ്പനിയുടെ വിശേഷാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം മറ്റുപലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത കമ്പനി:
-
ഉപഭോക്താക്കളുടെ, അപകടസാധ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗ്ഗീകരണം നടപ്പാക്കിയിരുന്നില്ല.
-
ഉപഭോക്താക്കളുടെ, അപകടസാധ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗ്ഗീകരണത്തിന്‍റെ അവലോകനം നടപ്പാക്കിയിരുന്നില്ല, കൂടാതെ
-
കെ വൈ സി (KYC) യുടെ കാലാനുസൃതമായ പുതുക്കലുകള്‍ നടപ്പാക്കിയിരുന്നില്ല.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1348 |